Breaking News

Trending right now:
Description
 
Sep 11, 2014

കാല്‍ലക്ഷം പിന്നോക്കക്കാര്‍ക്ക്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ

image കാനറ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കഴിഞ്ഞ അഞ്ചു മാസത്തിനിടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന 25,000-ല്‍ അധികം പേര്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ഉറപ്പാക്കി. ഇതോടെ ഈ വിഭാഗത്തില്‍ ഐആര്‍ഡിഎ ഈ സാമ്പത്തിക വര്‍ഷത്തേക്കായി നിശ്ചയിച്ച ലക്ഷ്യം മറികടക്കാന്‍ കമ്പനിക്കായി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 25,000 പേര്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നല്‌കുന്നതിന്‌ ഐആര്‍ഡിഎ ലക്ഷ്യമിട്ടിരുന്നിടത്ത്‌ 56,000 പേര്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ നല്‌കാന്‍ കമ്പനിക്കായി.
ബാങ്ക്‌ അക്കൗണ്ട്‌ ഉള്ള സ്വയംസേവാസംഘങ്ങള്‍, മൈക്രോ ക്രെഡിറ്റ്‌ ഗ്രൂപ്പ്‌, ജോയിന്റ്‌ ലയബിലിറ്റി ഗ്രൂപ്പ്‌, ടെനന്റ്‌ ഫാര്‍മേഴ്‌സ്‌ ഗ്രൂപ്പ്‌ എന്നിങ്ങനെയുള്ളവര്‍ക്കാണ്‌ ഇന്‍ഷ്വറന്‍സ്‌ ലഭ്യമാക്കിയത്‌. ബാങ്കഷ്വറന്‍സ്‌ ബിസിനസ്‌ മോഡല്‍ ഉപയോഗപ്പെടുത്തിയാണ്‌ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി കമ്പനി ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്തിയത്‌. സംപൂര്‍ണ കവച്‌ എന്ന പേരിലുള്ള മൈക്രോ ഇന്‍ഷ്വറന്‍സ്‌ പ്രോഡക്ട്‌ ഉപയോഗിച്ച്‌ വളരെ വേഗം അംഗങ്ങളെ ചേര്‍ക്കാന്‍ കഴിഞ്ഞു. ഓരോ വ്യക്തിയുടെയും ആരോഗ്യത്തെക്കുറിച്ചുള്ള ഒരു പേജ്‌ വരുന്ന പ്രസ്‌താവന മാത്രമാണ്‌ ഇതിനായി ആവശ്യംവന്നത്‌.