Breaking News

Trending right now:
Description
 
Sep 11, 2014

കൂടുതല്‍ സംരക്ഷണത്തിന്‌ ഷെല്‍ ഹെലിക്‌സ്‌ അള്‍ട്രാ മോട്ടോര്‍ ഓയില്‍

image പ്രമുഖ ലൂബ്രിക്കന്റ്‌ നിര്‍മാതാക്കളായ ഷെല്‍ ലൂബ്രിക്കന്റ്‌സ്‌ ഏറ്റവും ആധുനിക മോട്ടോര്‍ ഓയില്‍ ആയ ഷെല്‍ ഹെലിക്‌സ്‌ അള്‍ട്രാ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. എന്‍ജിനുകള്‍ക്ക്‌ കൂടുതല്‍ ശുചിത്വവും സംരക്ഷണം നല്‌കുന്നതാണ്‌ പുതിയ ലൂബ്രിക്കന്റ്‌. എന്‍ജിന്റെ പ്രകടനവും കാലയളവും വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി കഴിയും.
ഷെല്‍ പ്യൂവര്‍ പ്ലസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ പ്രകൃതിദത്ത വാതകങ്ങളില്‍നിന്ന്‌ ഇവ നിര്‍മിക്കുന്നത്‌. ഗ്യാസ്‌ - ടു - ലിക്വിഡ്‌ (ജിറ്റിഎല്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്രൂഡ്‌ ഓയിലിലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്‌ത്‌ അവക്ഷിപ്‌തങ്ങളില്ലാത്ത ഏറ്റവും ആധുനിക സിന്തറ്റിക്‌ മോട്ടോര്‍ ഓയില്‍ നിര്‍മിച്ചെടുക്കുകയാണ്‌ ഷെല്‍.
ഷെല്ലും ഖത്തര്‍ പെട്രോളിയവും ചേര്‍ന്ന്‌ ഖത്തറിലെ പേള്‍ പ്ലാന്റിലാണ്‌ പുതിയ ഉത്‌പന്നം നിര്‍മിക്കുന്നത്‌.