Breaking News

Trending right now:
Description
 
Sep 11, 2014

ഐഫോണ്‍ 6 അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തും

image ആപ്പിളിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്‌ ഫോണുകളായ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്‌ളസ്‌ എന്നവ ഒക്ടോബര്‍ 17നു ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ തീരുമാനം. അതേസമയം യുഎസില്‍ ഈമാസം 19നു വില്‍പ്പന ആരംഭിക്കും. സെപ്‌റ്റംബര്‍ 17ന്‌ ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു നേരത്തെ കമ്പനി നല്‍കിയിരുന്ന വിവരം. ഇന്ത്യന്‍ വിപണിയിലെ വില എത്രയെന്ന്‌ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ദീപാവലി ഉത്സവ സീസണ്‍ മുന്നില്‍കണ്ടാണ്‌ ഇന്ത്യയില്‍ പുതിയ സ്‌മാര്‍ട്ട്‌ ഫോണുകളുടെ വരവ്‌. ഐഫോണ്‍ 6 എത്തുമ്പോള്‍ ഇന്ത്യയിലെ പ്രീമിയം സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ ചലനങ്ങള്‍ക്ക്‌ തുടക്കമാകും. ഇപ്പോള്‍ ഐഫോണ്‍ 5 എസിന്റെ വില (16 ജിബി) ഏകദേശം 41500 രൂപയാണ്‌. ഐഫോണ്‍ 6നും വില തുടങ്ങുന്നത്‌ ഇതേ നിലവാരത്തിലായിരിക്കുമെന്നാണു പ്രതീക്ഷ. യുഎസില്‍ ടെലികോം സേവനദാതാക്കളുമായുള്ള പാക്കേജ്‌ കരാറിന്റെ അടിസ്ഥാനത്തിലുള്ള വിലയാണ്‌ അവതരണവേളയില്‍ ആപ്പിള്‍ പ്രഖ്യാപിച്ചത്‌. അത്തരം പാക്കേജുകളില്ലാതെ സ്വതന്ത്രമായുപയോഗിക്കാനുള്ള ഹാന്‍ഡ്‌സെറ്റുകളുടെ വില യുഎസില്‍ ഇപ്രകാരമാണ്‌: ഐഫോണ്‍ 6 (16ജിബി)-39,500 രൂപ, 64 ജിബി-45000 രൂപ, 128 ജിബി-51,700 രൂപ, ഐഫോണ്‍ 6 പ്ലസ്‌ (16ജിബി)-45,600 രൂപ, 64 ജിബി-51700 രൂപ, 128 ജിബി-57,800 രൂപ. ഇന്ത്യയിലെത്തുമ്പോള്‍ വില ഇതാകണമെന്നില്ല.