Breaking News

Trending right now:
Description
 
Sep 11, 2014

സപ്പോട്ട പഴം അര്‍ബുദത്തെ അകറ്റുമെന്നു പഠനം

image അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സപ്പോട്ട പഴത്തിനു ഏറെ ശേഷിയുണ്ടെന്നു പഠനത്തില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ബയോകെമിസ്‌ട്രി വിഭാഗത്തിലെ അസോഷ്യേറ്റ്‌ പ്രഫസര്‍ ഡോ.സതീഷ്‌ സി.രാഘവന്റേതാണ്‌ പുതിയ കണ്ടുപിടുത്തം. സപ്പോട്ടപഴത്തിന്റെ ചില രാസപദാര്‍ഥങ്ങള്‍ക്ക്‌ കോശങ്ങളില്‍ അര്‍ബുദം പടരുന്നതിനെ പ്രതിരോധിക്കാനാവുമെന്നു ഏറെ നാളത്തെ പഠനത്തില്‍ ഡോ.സതീഷ്‌ കണ്ടെത്തുകയായിരുന്നു. അര്‍ബുദം ബാധിച്ച എലികളിലായിരുന്നു പരീക്ഷണം. ഇത്തരത്തില്‍ പരീക്ഷണം നടത്തിയ എലികളില്‍, അവയുടെ ആയുസ്‌ നാലുമടങ്ങ്‌ കൂടിയതായി കണ്ടെത്തി. അര്‍ബുദം ബാധിച്ച കോശങ്ങള്‍ നശിക്കുന്നതായും പരീക്ഷണങ്ങളില്‍ തെളിഞ്ഞു. കേരളത്തിലെ മണ്ണില്‍ വളരുന്ന നിത്യഹരിത വൃക്ഷങ്ങളിലൊന്നായ സപ്പോട്ടയുടെ പഴം ഭാരതീയ ചികിത്സാ രീതികളില്‍ ഉദര, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്‌ ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌. പുതിയ കണ്ടുപിടുത്തം നേച്ചര്‍മാസികയുടെ സയന്റിഫിക്‌ റിപ്പോര്‍ട്‌സ്‌ പ്രസിദ്ധീകരിച്ചിരുന്നു. പയ്യന്നൂര്‍ വെള്ളോറ സ്വദേശിയാണ്‌ ഡോ.സതീഷ്‌ സി.രാഘവ്‌.