Breaking News

Trending right now:
Description
 
Sep 10, 2014

രണ്ടു കുപ്പി വെള്ളവുമായി പന്ത്രണ്ട്‌ പേര്‍ രണ്ടു ദിവസം; പ്രളയത്തില്‍ നിന്ന്‌ രക്ഷപ്പെട്ട നടി അപൂര്‍വ ബോസ്‌

image

ന്യൂഡല്‍ഹി: പ്രളയ ജലം നിമിഷം പ്രതി ഉയര്‍ന്നു വരുകയാണ്‌. തുള്ളിക്കൊരുകുടം വച്ചു പെയ്യുന്ന മഴ ആര്‍ത്തിരമ്പുന്നു. എന്നാല്‍ കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല. ജീവന്‍ കയ്യില്‍ പിടിച്ച്‌ മരണ വക്ത്രത്തില്‍ നിന്ന്‌ ജീവനിലേക്ക്‌ മടങ്ങി വന്ന അപൂര്‍വ ബോസിന്‌ പറയാനുള്ളത്‌ ഒരു പ്രളയ കഥയുടെ ദൃക്‌ സാക്ഷി വിവരണമാണ്‌. 

അപൂര്‍വ മലര്‍വാടി ആര്‍ട്‌സ്‌ ക്ലബ്‌, പത്മശ്രീ സരോജ്‌ കുമാര്‍ എന്നീസിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്‌തിട്ടുണ്ട്‌.

ട്രക്കിംങ്ങ്‌ കമ്പക്കാരിയായ അപൂര്‍വ കഴിഞ്ഞ മാസം 31 നാണു കാശ്‌മീരില്‍ ട്രക്കിങ്ങിനായി എത്തിയത്‌.. 17 പേര്‍ അടങ്ങിയ സംഘത്തില്‍ മൂന്നു ഉത്തരേന്ത്യക്കാരും ഉണ്ടായിപരുന്നു. അവരെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല. സംഘത്തിലെ പന്ത്രണ്ട്‌ പേര്‍ രണ്ടു ദിവസമാണ്‌ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി പോയത്‌. രണ്ടു ദിവസത്തേക്ക്‌ 12 പേര്‍ക്ക്‌ കുടിക്കാന്‍ രണ്ടു കുപ്പി വെള്ളം മാത്രമാണ്‌ അവശേഷിച്ചത്‌. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലവരെ വെള്ളം കയറിയിരുന്നു. ട്രക്കിങ്ങിനു പോയ സംഘം തിരിച്ചെത്തിയതിനു ശേഷമാണ്‌ പ്രളയം രൂക്ഷമായത്‌.

ഇന്നലെ ഉച്ചയോടെ കരസേനയുടെ ഒരു ബറ്റാലിയന്‍ എത്തിയാണ്‌ ഇവരെ രക്ഷിച്ചത്‌. അതുവരെ ഉത്താരാഞ്ചലിലെ പോലെ സ്ഥലംപ്രളയത്തില്‍ തകര്‍ന്നു പോകുമെന്നു പോലും ഭയന്നു പോയെന്ന അപൂര്‍വ. ശ്രീനഗര്‍ ഏകദേശം പൂര്‍ണമായി വെള്ളത്തിനടിയിലാണ്‌. കൊച്ചി വൈറ്റില സ്വദേശിയാണ്‌ അപൂര്‍വ.