Breaking News

Trending right now:
Description
 
Sep 10, 2014

ആപ്പിളിന്റെ സ്‌മാര്‍ട്ട്‌ വാച്ച്‌ അടുത്തവര്‍ഷം വിപണിയില്‍

image ആപ്പിളിന്റെ സ്‌മാര്‍ട്ട്‌ വാച്ച്‌ 2015 ആദ്യം വിപണിയിലെത്തും. എസ്‌എംഎസ്‌, ഇമെയില്‍ നോട്ടിഫിക്കേഷന്‍, കോള്‍ എന്നിവ വാച്ചിന്റെ സ്‌ക്രീനില്‍ അറയുന്നതിനുള്ള സംവിധാനത്തോടെയാണ്‌ വാച്ച്‌ രൂപകല്‌പന ചെയ്യുന്നത്‌. ആപ്പിള്‍ നിര്‍മിച്ചവയിലേറ്റവും പേഴ്‌സണലായ ഉപകരണം എന്ന പ്രഖ്യാപനത്തോടെ ആപ്പിള്‍ പുതിയ സ്‌മാര്‍ട്ട്‌ വാച്ച്‌ ലോഞ്ചു ചെയ്യുകയായിരുന്നു. ആപ്പിള്‍ വാച്ചുപയോഗിക്കുന്നതിന്‌ പക്ഷേ ആപ്പിള്‍ ഫോണ്‍ വേണം. ജീപിഎസ്‌ സംവിധാനത്തിലൂടെ സ്‌മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചാണ്‌ ആപ്പിള്‍ വാച്ച്‌ പ്രവര്‍ത്തിക്കുന്നത്‌. വാച്ചിന്‌ 349 ഡോളറാണ്‌ വില. ചൊവ്വാഴ്‌ച ലോഞ്ചു ചെയ്‌ത ഐഫോണ്‍ 6, ഐഫോണ്‍ 6 പ്‌ളസ്‌ തുടങ്ങിയവയടക്കം ഇതുവരെ വിപണിയിലെത്തിയ എല്ലാ ഐഫോണുമായും ആപ്പിള്‍ വാച്ച്‌ ബന്ധിപ്പിക്കുവാനാകും. ടച്ച്‌ സ്‌ക്രീനോടു കൂടിയ ഡിജിറ്റല്‍ ഡയലാണ്‌ ആപ്പിള്‍ വാച്ചിന്റെ കണ്‍ട്രോള്‍ പാനല്‍. ഗൂഗിള്‍ മാപ്‌സ്‌, ഫോട്ടോ തുടങ്ങിയവ സൂം ഇന്‍ ചെയ്യുവാനാകും. താഴെനിന്നും മുകളിലേക്ക്‌ സൈ്വപ്പ്‌ ചെയതാല്‍ കലണ്ടര്‍ അപ്‌ഡേറ്റ്‌സ്‌, സ്റ്റോക്ക്‌ ഇന്‍ഫര്‍മേഷന്‍ മുതലായ ആപ്പ്‌സുകള്‍ സ്‌ക്രീനില്‍ തെളിയും. സ്‌ക്രീനില്‍ എല്ലാ ആപ്പ്‌സുകളും ചെറുതായി കാണാനാവും. ഉപയോഗിച്ച കലോറിയുടെ അളവ്‌ വെളിപ്പെടുത്തുന്ന ഫിറ്റ്‌നസ്‌ ആപ്പ്‌ ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്‌. ഇതിനു പുറമെ ഹൃദയമിടിപ്പുകളെണ്ണുവാനാകുന്ന ആപ്പും വാച്ചിലുണ്ട്‌.