Breaking News

Trending right now:
Description
 
Sep 10, 2014

ലോകം കാത്തിരുന്ന ആപ്പിള്‍ ഐഫോണ്‍ 6 എത്തി

image ലോകം കാത്തിരുന്ന ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്‌ എന്നിങ്ങനെ രണ്ടു പുതിയ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. ഐഫോണ്‍ നിരയിലെ എട്ടാംതലമുറയില്‍പെട്ട ഈ സ്‌മാര്‍ട്ട്‌ ഫോണുകള്‍ ആപ്പിള്‍ സിഇഒ: ടിം കുക്ക്‌, ഇന്ത്യന്‍ സമയം ഇന്നലെ അര്‍ധരാത്രിയോടെ നടന്ന ചടങ്ങിലാണ്‌ അവതരിപ്പിച്ചത്‌. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ മോഡലുകളാണിവ. 6.5 മില്ലിമീറ്റര്‍ കനമുള്ള രണ്ടുമോഡലുകളുടെയും ഡിസൈനും നവീകരിച്ചിട്ടുണ്ട്‌. ഐഫോണ്‍ 6 12,000 രൂപയ്‌ക്കും ഐഫോണ്‍ 6 പ്ലസ്‌ 18000 രൂപയ്‌ക്കും 19 മുതല്‍ യുഎസ്‌ വിപണിയില്‍ ലഭ്യമാകും. ഗോള്‍ഡ്‌, സില്‍വര്‍, സ്‌പേസ്‌ ഗ്രേ നിറങ്ങളില്‍ ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്‌. 4.7 ഇഞ്ച്‌ റെറ്റിനലിക്വിഡ്‌ ക്രിസ്റ്റല്‍ ഡിസ്‌പ്രേയുള്ള സ്‌ക്രീനാണ്‌ ഐഫോണ്‍ 6നുള്ളത്‌. ഐഫോണ്‍ 6 പ്ലസിന്റെ സ്‌ക്രീനിന്‌ 5.5 ഇഞ്ച്‌ വലിപ്പമാണുള്ളത്‌. വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ എന്നിങ്ങനെ രണ്ടു തരം ഡിസ്‌പ്‌ളേയോടു കൂടിയതാണ്‌ ഇരു ഫോണുകളും. എന്നാല്‍ മോഡ്‌ മാറുന്നതിനനുസരിച്ച്‌ ആപ്പ്‌സുകള്‍ ഉയരവ്യത്യാസം പാലിച്ച്‌ കൃത്യമായി സ്‌ക്രീനിലൊതുങ്ങുന്നു. എ 8 പ്രോസസറാണ്‌ ഇരു ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്‌. സാധാരണ സീപിയൂവിനേക്കാള്‍ 20 ശതമാനം അധിക വേഗതയും 50 ശതമാനം അധിക ഗ്രാഫിക്‌സും നല്‍കുന്നതാണ്‌ പുതിയ പ്രോസസര്‍. ഇതിന്‌ പിന്തുണയേകാനായി എം8 എന്ന മോഷന്‍ കോ പ്രോസസറും നല്‍കിയിരിക്കുന്നു. 

വളരെ സമയം തുടര്‍ച്ചയായി ഉപയോഗിച്ചാലും ചൂടാകാത്ത വിധത്തിലാണ്‌ പുതിയ മോഡലിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്‌. 3ജീ സര്‍വ്വീസില്‍ ഐഫോണ്‍ 6-ല്‍ 14 മണിക്കൂര്‍ സംസാരസമയം ലഭിക്കുമ്പോള്‍ ഐഫോണ്‍ പ്ലസില്‍ ഇത്‌ 24 മണിക്കൂറാണ്‌. 1080 പിക്‌സല്‍ വീഡിയോകള്‍ വരെ ഷൂട്ടു ചെയ്യുവാന്‍ തക്ക മികവുള്ള കാമറയാണ്‌ ഇരു മോഡലുകളിലുമുള്ളത്‌. ഇന്‍സ്‌റ്റന്റ്‌ മെസഞ്ചര്‍ ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ മൊബൈല്‍ ഇന്റര്‍നെറ്റ്‌ വഴി വോയ്‌സ്‌ കോളുകള്‍ കേള്‍ക്കാനുള്ള സംവിധാനം, ഐഫോണ്‍വഴി വ്യക്തിയുടെ ആരോഗ്യത്തെ നിരീക്ഷിച്ചു റിപ്പോര്‍ട്ട്‌ നല്‍കുന്നതിനുള്ള ഹെല്‍ത്ത്‌ കിറ്റ്‌, മള്‍ട്ടി പ്ലെയര്‍ ഗെയിമിങ്‌ സാധ്യമാക്കുന്ന വെയ്‌ന്‍ ഗ്ലോറി, 8 മെഗാപിക്‌സല്‍ ഐ സൈറ്റ്‌ ക്യാമറ, ക്വിക്ക്‌ ടൈപ്പ്‌ കീ ബോര്‍ഡ്‌, ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ഐഒഎസ്‌ 8, എം8 മോഷന്‍ സെന്‍സര്‍, 64 ബിറ്റ്‌ പ്രോസെസ്സര്‍ തുടങ്ങിയ ഒട്ടേറെ പുതുമകളും ഈ ഫോണുകള്‍ക്കുണ്ട്‌.