Breaking News

Trending right now:
Description
 
Sep 09, 2014

ഒടുങ്ങാത്ത ക്രൂരത: ഐസിഎസ്‌ വിമതരുടെ ലൈംഗികാതിക്രമങ്ങള്‍ മാതാപിതാക്കളോട്‌ വിവരിക്കാന്‍ നിര്‍ബന്ധിക്കുന്നു

image
ലോകം കണ്ണു തുറക്കാത്ത മറ്റൊരു കിരാത ക്രൂരതയുടെ നേര്‍വിങ്ങലായി യാസിദി സ്‌ത്രീകള്‍ നില്‍ക്കുന്നു. ഇറാഖില്‍ ഐസിഎസ്‌ വിമതര്‍ ലൈംഗികാടിമകളാക്കിയ യാസിദി സ്‌ത്രീകളോട്‌ അവര്‍ അനുഭവിക്കുന്ന ലൈംഗിക പീഢനത്തിന്റെ വിവരണം മാതാപിതാക്കളെ അറിയിക്കാന്‍ വിമതര്‍ നിര്‍ബന്ധിക്കുന്നതായി വെളിപ്പെടുത്തല്‍. ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്കയോടാണ്‌ തടവുകാരിയായ 17കാരിയായ പെണ്‍കുട്ടിയാണ്‌ ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.

ഖുര്‍ദിസ്ഥാനിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക്‌ രക്ഷപ്പെട്ട മാതാപിതാക്കളാണ്‌ പതിനേഴുകാരിയുടെ മൊബൈല്‍ നമ്പര്‍ പത്രത്തിനു നല്‌കിയത്‌ എന്നാല്‍ വിമതരുടെ പീഡന വിവരം ലോകത്തെ അറിയിക്കാന്‍ പെണ്‍കുട്ടിക്ക്‌ പത്രത്തിന്റെ അഭിമുഖ സംഭാഷണം അനുവദിക്കുകയായിരുന്നു വിമതര്‍.

നാലപതു പേര്‍ അടങ്ങുന്ന സംഘത്തില്‍ പതിമൂന്ന്‌ വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ ഉണ്ട്‌. മാനസികമായി തകര്‍ന്നസ്‌ത്രീകള്‍ തങ്ങളെ കൊന്നു തരാന്‍ പോലും ഐസിഎസ്‌ വിമതരോട്‌ അപേക്ഷിക്കുന്നുണ്ട്‌. എന്നാല്‍ ലൈംഗിക കളിപ്പാട്ടമായി ഈ സ്‌ത്രീകളെ ഉപയോഗിക്കുകയാണ്‌ വിമതര്‍.