Breaking News

Trending right now:
Description
 
Sep 09, 2014

ദിലീപിന്റെ ബുദ്ധ വേഷം വിവാദമായി; നിരോധനം ആവശ്യപ്പെട്ടു ബുദ്ധമത വിശ്വാസികള്‍

image
കൊച്ചി: ജനപ്രീയ നായകന്‍ ദീലീപിന്റെ ഓണം റിലീസ്‌ ചിത്രമായ വില്ലാളി വീരന്‍ വിവാദത്തിലേക്ക്‌. ചിത്രത്തില്‍ ബുദ്ധമത വിശ്വാസികളെ അവഹേളിക്കുന്നുവെന്ന്‌ ആരോപിച്ചു ബുദ്ധമത വിശ്വാസികളാണ്‌ രംഗത്ത്‌ എത്തിയിരിക്കുന്നത്‌. 
ചിത്രത്തില്‍ ദിലീപ്‌ ബുദ്ധമത സന്യാസിയായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഒരു ഗാന രംഗത്തില്‍ ബുദ്ധ വേഷത്തിലും എത്തുന്നുണ്ട്‌. ഈ അവതരണം സഭ്യമല്ലാത്ത രീതിയിലാണെന്നാണ്‌ ബുദ്ധ സംഘടനകള്‍ പറയുന്നത്‌. കൂടാതെ ഇത്തരം ദൃശ്യങ്ങള്‍ക്ക്‌ അനുമതി നല്‌കിയ സെന്‍സര്‍ ബോര്‍ഡിനെതിരെയും പരാതി നല്‌കനാണ്‌ ബുദ്ധമത സംഘടനകളുടെ തീരുമാനം.

ഓണം റിലീസായ ഈ ദിലീപ്‌ ചിത്രത്തിന്‌ ബുദ്ധേട്ടന്‍ എന്നാണ്‌ ആദ്യം പേരു നല്‌കിയിരുന്നത്‌. വിവാദം ഭയന്ന്‌ ചിത്രത്തിന്റെ പേരു വില്ലാളി വീരന്‍ എന്നാക്കി മാറ്റുകയായിരുന്നു.