Breaking News

Trending right now:
Description
 
Sep 09, 2014

ലിംക ഓണാഘോഷം സെപ്‌റ്റംബര്‍ 27-ന്‌

image ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) ഓണാഘോഷം സെപ്‌റ്റംബര്‍ 27-ന്‌ മെറിക്കിലുള്ള മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ. തുടര്‍ന്ന്‌ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയേയും വിശിഷ്‌ടാതിഥികളേയും വേദിയിലേക്ക്‌ ആനയിക്കുന്നു.

പൊതുസമ്മേളനത്തിനുശേഷം ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ വിവിധ ഡാന്‍സ്‌ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ലിംകയുടെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റ്‌, ഗാനമേള, വള്ളംകളി എന്നിവയുണ്ടാകും.

പരിപാടികളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സനീഷ്‌ തറയ്‌ക്കല്‍, ബോബന്‍ തോട്ടം എന്നിവരുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
റെജി മര്‍ക്കോസ്‌ 631 567 2665
ബോബന്‍ തോട്ടം 631 553 6617
ജോസഫ്‌ കളപ്പുരയ്‌ക്കല്‍ 516 232 4781
സനീഷ്‌ തറയ്‌ക്കല്‍ 201 303 8769
സെബാസ്റ്റ്യന്‍ തോമസ്‌ 516 681 8665
ജയചന്ദ്രന്‍ ആര്‍ 631 455 0323