Breaking News

Trending right now:
Description
 
Nov 23, 2012

നിങ്ങളുടെ കുട്ടി എന്തുകൊണ്ട്‌ വെസ്റ്റേണ്‍ ഡ്രസ്‌ ഇഷ്ടപ്പെടുന്നു?

image
ഇന്ത്യയിലെ 72% കുട്ടികളും ഇഷ്ടപ്പെടുന്നത്‌ വെസ്റ്റേണ്‍ ഡ്രസ്സുകളാണത്രേ. ശതമാന കണക്ക്‌ വെറുതേ ഊഹിച്ചു പറഞ്ഞതല്ലോ കേട്ടൊ. ഒരു പ്രമുഖ ഏജന്‍സി ഇന്ത്യയിലെ ഇന്ത്യയിലെ എട്ടു സിറ്റികളില്‍ നടത്തിയ സര്‍വ്വേയില്‍ കുട്ടികള്‍ മണി മണിയായി പറഞ്ഞു ഞങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നത്‌ വെസ്റ്റേണ്‍ ഡ്രസ്സാണത്രേ. എട്ടു വയസ്സിനും പതിനാലു വയസ്സിനും ഇടയ്‌ക്കുള്ള കുട്ടികളാണ്‌ ഈ സര്‍വ്വേയില്‍ പങ്കെടുത്തത്‌. 

ധരിക്കാന്‍ സുഖമുള്ളതും ഈസിയുമാണ്‌ വെസ്റ്റേണ്‍ ഡ്രസുകള്‍ എന്നാണ്‌ 36% കുട്ടികളുടെയും അഭിപ്രായം. കുട്ടികള്‍ക്ക്‌ കോണ്‍ഫിഡന്‍സ്‌ ലെവല്‍ കൂട്ടുന്നതിലും വെസ്റ്റേണ്‍ വസ്‌ത്രങ്ങള്‍ വലിയൊരു പങ്ക്‌ വയ്‌ക്കുന്നുണ്ട്‌. 

സെലിബ്രിറ്റികള്‍ ധരിക്കുന്നതുകൊണ്ടാണ്‌ വെസ്റ്റേണ്‍ വസ്‌ത്രങ്ങള്‍ തങ്ങള്‍ ധരിക്കുന്നതെന്ന്‌ പറഞ്ഞത്‌ വെറും രണ്ട്‌ ശതമാനം മാത്രമാണ്‌. ഫാഷനുകളില്‍ അപ്‌ഡേറ്റാകുവാന്‍ ഇന്നത്തെ കുട്ടികള്‍ വലിയ കൃതൃത പുലര്‍ത്താറുണ്ടത്രേ.