Breaking News

Trending right now:
Description
 
Sep 09, 2014

മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്‌ടേറിയായുടെ ഓണാഘോഷം

image മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്‌ടേറിയായുടെ ഈ വര്‍ഷത്തെ ഓണാഘോഷം നോബിള്‍ പാര്‍ക്ക്‌ സെക്കന്‍ഡറി കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. കമ്മിറ്റി അംഗം ഗോപകുമാറിന്റെയും ഗീതയുടേയും നേതൃത്വത്തില്‍ പൂക്കളം ഇട്ടുകൊണ്ട്‌ ആഘോഷങ്ങള്‍ തുടങ്ങി. ഉച്ചക്ക്‌ ഓണസദ്യ.

മൂന്നു മണിയ്‌ക്ക്‌ മെല്‍ബണ്‍ സ്‌റ്റാറിന്റെ നേതൃത്വത്തില്‍ ചെണ്ടമേളത്തോടെ മാവേലി തമ്പുരാനേയും വിശിഷ്‌ടാതിഥിയായി എത്തിയ പ്രശസ്‌ത സിനിമാ താരം സ്‌ഫടികം ജോര്‍ജിനേയും ഹാളിലേക്ക്‌ ആനയിച്ചു. ഗ്രീഷ്‌മാ ഗോപകുമാറിന്റെ നേതൃത്വത്തില്‍ സ്വാഗത ഡാന്‍സ്‌. തുടര്‍ന്ന്‌ അസോസിയേഷന്റെ പ്രസിഡന്റ്‌ ജി.കെ. മാത്യു അധ്യക്ഷത വഹിച്ച യോഗം സ്‌ഫടികം ജോര്‍ജും മറ്റ്‌ വിശിഷ്‌ഠ വ്യക്‌തികളും അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന്‌ നിലവിളക്ക്‌ തെളിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി സജി മുണ്ടയ്‌ക്കല്‍ സ്വാഗതം ആശംസിച്ചു.

പഴയ മലയാളികളെ പ്രതിനിധീകരിച്ച്‌ അസോസിയേഷന്റെ മുന്‍ ഭാരവാഹി സി. ജോയി, ഫാ. ഫ്രെഡിനാല്‍ പത്രോസ്‌, എസ്‌എന്‍ഡിപി മിഷന്‍ ഭാരവാഹി കൃഷ്‌ണകുമാര്‍, പ്രവാസി കേരള കോണ്‍ഗ്രസ്‌ നാഷണല്‍ പ്രസിഡന്റ്‌ റെജി പാറയ്‌ക്കന്‍, ഒഐസിസി അഡ്‌ഹോക്ക്‌ കമ്മിറ്റി കണ്‍വീനര്‍ സി.പി. സാജു, മാള്‍വിന്‍ മലയാളി അസോസിയേഷനുവേണ്ടി സഞ്‌ജയ്‌ മുത്തേടത്ത്‌, ഗ്ലോബല്‍ മലയാളി കൗണ്‍സിലിനുവേണ്ടി സെബാസ്റ്റ്യന്‍ ജേക്കബ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്റെ പുതിയ ലോഗോയും സുവനീറും സ്‌ഫടികം ജോര്‍ജും ജി.കെ. മാത്യുവും ചേര്‍ന്ന്‌ പ്രകാശനം ചെയ്‌തു.

കലാമണ്ഡലം ശ്രീദേവിയുടെ ഭരതനാട്യം, സിനിമാതാരം സുനിതയുടെ മനോഹരമായ ഗാനം, നോര്‍ത്തേന്‍ സൈഡിലെ കുട്ടികളുടെ മാര്‍ഗം കളി, ബോളിവുഡ്‌ ഡാന്‍സ്‌, പഞ്ചാബി ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നിവ മനോഹരമായിരുന്നു. തോമസ്‌ വാതപ്പളളി ഏവര്‍ക്കും നന്ദി പറഞ്ഞു.