Breaking News

Trending right now:
Description
 
Sep 09, 2014

56-ാം വയസില്‍ നടി ഫ്രാന്‍ദ്രേഷേര്‍ വീണ്ടും വിവാഹിതയായി

image നടി ഫ്രാന്‍ദ്രേഷേര്‍ 56-ാം വയസില്‍ രണ്ടാം വിവാഹം നടത്തി. ഇന്ത്യന്‍ വംശജന്‍ ശിവ അട്ടാദുരെയെയാണ്‌ പ്രശസ്‌തതാരം ജീവിതപങ്കാളിയാക്കിയത്‌. ഇ-മെയില്‍ കണ്ടുപിടിച്ചത്‌ ഇദ്ദേഹമാണ്‌. നിര്‍മാതാവായ പീറ്റര്‍ മാര്‍ക്‌ ജേക്കബ്‌സണായിരുന്നു ഫ്രാന്‍ദ്രേഷേറിന്റെ ആദ്യഭര്‍ത്താവ്‌. 21 വര്‍ഷത്തെ ദാമ്പത്യത്തെ തുടര്‍ന്ന്‌ 1999-ല്‍ വേര്‍പിരിയുകയായിരുന്നു. സ്വര്‍ഗാനുരാഗികൂടിയായിരുന്നു ജേക്കബ്‌സണ്‍. ഇദ്ദേഹംതന്നെ ഇക്കാര്യം പിന്നീട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. നടിയേക്കാളും പ്രായംകുറവാണ്‌ പുതിയ ഭര്‍ത്താവിന്‌; 50 വയസ്‌. ഇരുവരുടെയും പ്രണയവിവാഹമാണ്‌. ഒരുവര്‍ഷമായി പ്രണയം തുടങ്ങിയിട്ട്‌. ആത്മീയ ഗുരു ദീപക്‌ ചോപ്ര സംഘടിപ്പിച്ച ഒരു ചടങ്ങില്‍ അയ്യാദുരെ നടത്തിയ പ്രഭാഷണം കേട്ടാണ്‌ നടിയുടെ മനസില്‍ പ്രണയവും ആരാധനയും തുടങ്ങിയത്‌. അയ്യാദുരെയുടെയും രണ്ടാം വിവാഹമാണിത്‌. നടിയുടെ യുഎസിലെ വസതിയിലായിരുന്നു താലികെട്ട്‌. ഇരുവര്‍ക്കും ഏറ്റവും അടുപ്പമുള്ള ഏതാനുംപേരേ ചടങ്ങില്‍ പങ്കെടത്തുള്ളൂ.