Breaking News

Trending right now:
Description
 
Nov 23, 2012

യുക്‌മ കലാമേളയും സാംസ്‌കാരിക സമ്മേളനവും നവംബര്‍ 24-ന്‌ സ്‌ട്രോക്‌ ഓണ്‍ ട്രെന്റില്‍

Alex Varghese
image സ്‌ട്രോക്‌ ഓണ്‍ ട്രെന്റില്‍ നടത്തപ്പെടുന്ന യുക്‌മ നാഷണല്‍ കലാമേള രാവിലെ 10 മണിക്ക്‌ സ്‌ട്രോക്‌ ഓണ്‍ ട്രെന്റ്‌ എം.പി. ജോവാന്‍ വാലി ഉദ്‌ഘാടനം ചെയ്യുന്നു. സമ്മേളനത്തില്‍ സ്‌ട്രാറ്റ്‌ഫോര്‍ഡ്‌ ഷെയര്‍ ലോര്‍ഡ്‌ മേയര്‍ ടെറി ക്രോ, കൗണ്‍സിലര്‍ റാന്‍ഡ്‌ കോണ്‍ടെഹ്‌, സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന്‌ കുട്ടികളുടെ വിവിധ കലാമത്സരങ്ങള്‍ അരങ്ങേറും. യുക്‌മയുടെ 7 റീജിയനുകളില്‍നിന്നുള്ള 500-ല്‍ അധികം കലാകാരന്മാരാണ്‌ മത്സരങ്ങളില്‍ പങ്കെടുക്കുക. നാഷണല്‍ കലാമേളയുടെ തത്സമയസംപ്രേഷണം  www.uukma.org , www.mcntelevision.com എന്നീ വെബ്‌സൈറ്റുകളിലും BOM TV കണക്ഷന്‍ ഉള്ളവര്‍ക്കും ലഭ്യമാകുന്നതാണ്‌. 

വൈകുന്നേരം 7 മണിക്ക്‌ ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന്‍ അനില്‍ സി മേനോന്‍ ഉദ്‌ഘാടനം ചെയ്യും. യുക്‌മ നാഷണല്‍ പ്രസിഡന്റ്‌ വിജി കെ പൈലി അധ്യക്ഷത വഹിക്കും. മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്‌ ജിനു എബ്രഹാം മുഖ്യ അതിഥി ആയിരിക്കും. സമ്മേളനത്തിന്റെ അവസാനം കലാകാരന്മാരും പൗരപ്രമുഖരും സാംസ്‌കാരിക നായകരും അടങ്ങുന്ന പ്രമുഖര്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്നതാണ്‌.

കലാമേള കമ്മിറ്റി


ചെയര്‍മാന്‍ - വിജി കെ. പി.

വൈസ്‌ ചെയര്‍മാന്‍- ബാല സജീവ്കുമാര്‍

ട്രഷറര്‍ - ദിലീപ്‌ മാത്യു

ജനറല്‍ കണ്‍വീനര്‍- അഡ്വ. ഫ്രാന്‍സിസ്‌ മാത്യു കവളക്കാട്ടില്‍

കോര്‍ഡിനേറ്റര്‍ -ഉമ്മന്‍ ഐസക്ക്

ജോയിന്‍റ് കോര്‍ഡിനേറ്റര്‍- മാമന്‍ ഫിലിപ്പ്


പ്രോഗ്രാം കമ്മിറ്റി


ബിന്‍സ് ജോര്‍ജ്ജ്,ഷാജി തോമസ്‌, ദേവലാല്‍ സഹദേവന്‍, കനേഷ്യസ് അത്തിപ്പുഴയില്‍


അപ്പീല്‍ കമ്മിറ്റി


വിജി കെ. പി, വര്‍ഗീസ്‌ ജോണ്‍, അബ്രഹാം ജോര്‍ജ്ജ്, ഫ്രാന്‍സിസ്‌ മാത്യു കവളക്കാട്ടില്‍


ഫണ്ട് റൈസിംഗ് കമ്മിറ്റി


വിജി കെ. പി, ബാല സജീവ്കുമാര്‍,ദിലീപ്‌ മാത്യു, ഫ്രാന്‍സിസ്‌ മാത്യു കവളക്കാട്ടില്‍, മാമന്‍ ഫിലിപ്പ്


ഓര്‍ഗനൈസിംഗ് കമ്മിറ്റി


ടിറ്റോ തോമസ്‌, അബ്രഹാം ലൂക്കോസ്, റൈനോ തോമസ്‌, മധു അബ്രഹാം, ജോമോന്‍ ജേക്കബ്, മാത്യു വര്‍ഗീസ്‌, ജോയ്‌ ഗോപുരന്‍


സ്റ്റേജ് കമ്മിറ്റി


അനില്‍ ജോസ്‌, ബിനോയ്‌ ആന്‍റണി, ബിനു മാത്യു, ജോയ്‌ അറക്കല്‍, അജി മംഗലത്ത്‌, സെബാസ്റ്റ്യന്‍ വാല്‍സാള്‍


ഓഫീസ്‌ ആന്‍റ് അവാര്‍ഡ്‌ കമ്മിറ്റി


ബിന്‍സു ജോണ്‍, സുനില്‍ രാജന്‍, റോയ്‌ ഫ്രാന്‍സിസ്‌,അജയ്‌, തോമസ്‌ മാറാട്ട്കളം, വിന്‍സന്‍റ് കുര്യാക്കോസ്


പബ്ലിസിറ്റി കമ്മിറ്റി


അലക്സ്‌ വര്‍ഗീസ്‌, റോയ്‌ ഫ്രാന്‍സിസ്‌, മാത്യു അലക്സാണ്ടര്‍


റിസപ്ഷന്‍ കമ്മിറ്റി


ബീന സെന്‍സ്‌, ഷജില്‍ തോമസ്‌, സോഫി ജോയ്‌


ഫുഡ്‌ ആന്‍റ് അക്കോമഡേഷന്‍ കമ്മിറ്റി


അഭിലാഷ് മൈലപറമ്പില്‍, തോമസ്‌ കാച്ചപ്പിള്ളി


രജിസ്ട്രേഷന്‍ കമ്മിറ്റി


ദിലീപ്‌ മാത്യു, അലക്സ്‌ വര്‍ഗീസ്‌, ടോമി തോമസ്‌, ജോര്‍ജ്ജ് പൈലി, സോണി ചാക്കോ, പീറ്റര്‍ റെജി, അജിത്‌ പാലിയത്ത്, റീജിയണല്‍ പ്രസിഡണ്ടുമാര്‍, അസോസിയേഷന്‍ 

പ്രസിഡണ്ടുമാര്‍


കലാമേള നടക്കുന്ന ഹാളിന്റെ അഡ്രസ്സ് 


The Co-operative Academy of Stoke-on-Trent
Westport Road
Tunstall
Stoke-on-Trent
ST6 4LD