Breaking News

Trending right now:
Description
 
Sep 08, 2014

കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ഓണാഘോഷം 2014 സെപ്‌റ്റംബര്‍ 14-ന്‌

image അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌ )യുടെ ഓണാഘോഷം 2014 സെപ്‌റ്റംബര്‍ 14-ന്‌ നടത്തപ്പെടുന്നു. നോര്‍ത്ത്‌ ബ്രോന്‍സ്‌വിക്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ആഘോഷപരിപാടികള്‍ നടത്തപ്പെടുക. മാവേലി മന്നന്റെ എഴുന്നള്ളത്തും വിവിധ തനതു കേരള കലാരുപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര, അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്‌,

സിത്താര്‍ പാലസാണ്‌ ഇത്തവണത്തെ ഓണസദ്യ ഒരുക്കുന്നത്‌. രാഷ്ട്രീയ സാമൂഹിക സിനിമാ രംഗങ്ങളിലെ പ്രശസ്‌തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന്‌ ശേഷം നടക്കുന്ന കോമഡി, സ്‌കിറ്റ്‌, ഡാന്‍സ്‌ തുടങ്ങിയ കലാപരിപാടികളില്‍ അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാര്‍പങ്കെടുക്കുന്നു. മലയാള സിനിമയിലെ പ്രശസ്‌ത പിന്നണി ഗായകന്‍ ഫ്രാങ്കോയും, സംഘവും ചേര്‍ന്ന്‌ ഒരുക്കുന്ന സംഗീത സായാഹ്നവും ഉണ്ടായിരിക്കും.

ജിബി തോമസ്‌, മാലിനി നായര്‍, സണ്ണി വാളിപ്‌ളാക്കല്‍, സജി പോള്‍, ഷീല ശ്രീകുമാര്‍, നന്ദിനി മേനോന്‍, സോബിന്‍ ചാക്കോ, ദീപ്‌തി നായര്‍, അബ്ദുള്ള സൈദ്‌ ,ജോസഫ്‌ ഇടിക്കുള തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റിയാണ്‌ ഈവര്‍ഷത്തെ ഓണാഘോഷത്തിന്‌ നേതൃത്വം നല്‍കുന്നത്‌.