Breaking News

Trending right now:
Description
 
Sep 07, 2014

ഒരു ചുംബനത്തിന്‌ ഹോളിവുഡ്‌ നടി വിലയിട്ടത്‌ 48 ലക്ഷം രൂപാ

image ഹോളിവുഡ്‌ നടി എലിസബത്ത്‌ ഹെര്‍ലിയുടെ ചുംബനം വേണോ? വെറുതെ ചുംബനം കിട്ടുമെന്നു കരുതേണ്ട. ഒരു ചുംബനത്തിന്‌ 48 ലക്ഷം രൂപാ മുടക്കണമെന്നുമാത്രം. കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ ജൂലിയന്‍ ഭാരതിയാണ്‌ ചുംബനത്തിന്‌ ഇത്രയും വലിയ തുക ചെലവഴിച്ചത്‌. 48 ലക്ഷം രൂപാ മുടക്കുന്ന ആള്‍ക്ക്‌ ചുംബനം നല്‍കുമെന്നു ഹെര്‍ലിതന്നെ വാഗ്‌ദാനം ചെയ്‌തിരുന്നു. ചംബനത്തിന്റെ വിലയായി ലഭിക്കുന്ന പണം എയ്‌ഡ്‌സ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയ്‌ക്ക്‌ സംഭാവന നല്‍കാനാണ്‌ നടിയുടെ തീരുമാനം. പഞ്ചാബില്‍നിന്ന്‌ കുടിയേറിയ ബാങ്കര്‍ കുടുംബത്തിലെ അംഗമാണ്‌ ജൂലിയന്‍ ഭാരതി.