Breaking News

Trending right now:
Description
 
Sep 06, 2014

തിരുവോണത്തിന്‌ മാഹിയിലും മദ്യമില്ല

image കേരളത്തില്‍ മദ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മാഹിയിലേയ്‌ക്കുള്ള തള്ളിക്കയറ്റം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ മാഹിയും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവോണം, ചതയം ദിവസങ്ങളില്‍ മദ്യഷാപ്പുകളെല്ലാം അടച്ചിടും. മദ്യ ഷാപ്പ്‌ ഉടമകള്‍ തന്നെയാണ്‌ ഈ തീരുമാനത്തിന്‌ സര്‍വാത്മനാ പിന്തുണ പ്രഖ്യാപിച്ചത്‌.

കേരളത്തില്‍ ബാറുകള്‍ പൂര്‍ണമായും അടച്ചുപൂട്ടുന്നതിനുശേഷം മാഹിയിലെ സ്ഥിതി എന്താകുമെന്നതിനെക്കുറിച്ച്‌ ഭരണകൂടം പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്‌. കേരളത്തില്‍നിന്ന്‌ മാഹിയിലേയ്‌ക്കു പുറപ്പെട്ട ട്രെയിനില്‍ നിറഞ്ഞുകവിഞ്ഞ്‌ ആളു കയറുന്നതായി പ്രഖ്യാപിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ ചില പോസ്‌റ്റുകള്‍ പ്രത്യേക്ഷപ്പെട്ടിരുന്നു. ഇതിന്‌ വന്‍ പ്രചാരമാണ്‌ ലഭിച്ചത്‌.

നേരത്തെ തന്നെ മാഹിയില്‍ മദ്യത്തിന്‌ വിലക്കുറവായിരുന്നതിനാല്‍ ഇതുവഴി പോകുന്നവരൊക്കെ മദ്യം വാങ്ങിക്കുന്നത്‌ പതിവായിരുന്നു. കേരള അതിര്‍ത്തിമുതല്‍ മദ്യപന്മാര്‍ വഴിയില്‍ കൂത്താടി നടക്കുന്നതും പതിവ്‌ കാഴ്‌ചയായിരുന്നു. കേരളത്തില്‍ മദ്യം ലഭിക്കാതെ വരുന്നതോടെ അതിര്‍ത്തിയില്‍നിന്ന്‌ കൂട്ടത്തോടെ മദ്യപരുടെ ഒഴുക്കുണ്ടാകാം എന്നാണ്‌ കണക്കുകൂട്ടല്‍. കേരളത്തിലേയ്‌ക്ക്‌ അനധികൃത മദ്യക്കടത്തിനും മാഹിയായിരിക്കും കേന്ദ്രം.