Breaking News

Trending right now:
Description
 
Sep 06, 2014

ടയോട്ട ഇന്നോവ ലിമിറ്റഡ്‌ എഡിഷന്‍ വിപണിയില്‍

image s പുതിയ ബ്രോണ്‍സ്‌ മൈക്ക മെറ്റാലിക്‌ നിറം
s ആഢംബരമാര്‍ന്ന പുതിയ ഇന്റീരിയര്‍, ക്രോം എക്‌സ്‌റ്റീരിയര്‍ എന്‍ഹാന്‍സ്‌മെന്റ്‌സ്‌
s നവംബര്‍ 2014 വരെ 1500 യൂണിറ്റുകള്‍ മാത്രം നിരത്തിലിറങ്ങുന്നു

കൊച്ചി: ടയോട്ട ഇന്നോവ ലിമിറ്റഡ്‌ എഡിഷന്‍ 2014 വിപണിയിലെത്തി. പുതിയ ബ്രോണ്‍സ്‌ മൈക്ക മെറ്റാലിക്ക്‌, ജനപ്രിയമാര്‍ന്ന സില്‍വര്‍ മൈക്ക മെറ്റാലിക്‌ എന്നീ നിറങ്ങളിലാണ്‌ ലിമിറ്റഡ്‌ എഡിഷന്‍ ഇന്നോവ പുറത്തിറങ്ങുന്നത്‌. ഡി-4ഡി അഡ്വാന്‍സ്‌ഡ്‌ ഡീസല്‍ എന്‍ജിന്‍ സാങ്കേതികവിദ്യയാണ്‌ ലിമിറ്റഡ്‌ എഡിഷനില്‍ ടയോട്ട ലഭ്യമാക്കിയിരുക്കുന്നത്‌. നിലവിലുള്ള ജിഎക്‌സ്‌ ഗ്രേഡില്‍ ഏഴ്‌, എട്ട്‌ സീറ്റുകളുള്ള യൂറോ 3, യൂറോ 4 എന്‍ജിനുകളാണ്‌ പുതിയ ഇന്നോവയ്‌ക്ക്‌. 

ഏറെ ആകര്‍ഷകമാണ്‌ ലിമിറ്റഡ്‌ എഡിഷന്‍ ഇന്നോവയുടെ പുറംമോടിയും ഉള്‍വശവും. പിന്നിലായി പ്രീമിയം സ്റ്റൈലിംഗുമായി ലിമിറ്റഡ്‌ എഡിഷന്‍ എന്ന്‌ എഴുതിയിട്ടുണ്ടാകും. ക്രോം ലൈന്‍ഡ്‌ ഹെഡ്‌ ലാംപുകളും റിയര്‍ കോംബിനേഷന്‍ ലാംപുകളും ഏറെ ആകര്‍ഷകമാണ്‌. പുതിയ കണ്ടംപററി ബോഡി ഗ്രാഫിക്‌സ്‌ എടുത്തു പറയണം. 

റിമോട്ടോടുകൂടിയ ഡിവിഡി, സിഡി, യുഎസ്‌ബി, ഓക്‌സ്‌-ഇന്‍, ബ്ലൂടൂത്ത്‌ എന്നിവയുടെ ഡിസ്‌പ്ലേയെല്ലാം ടച്ച്‌സ്‌ക്രീനില്‍ ലഭ്യമാണ്‌. ഡ്യൂവല്‍ടോണ്‍ ഫേബ്രിക്‌ സീറ്റുകളാണ്‌ ഇന്നോവ ലിമിറ്റഡ്‌ എഡിഷനില്‍. ഡോര്‍ ട്രിമ്മുകളുടെ നിറവിന്യാസം ഏറെ ആകര്‍ഷകമാണ്‌. 

ഇവയ്‌ക്കു പുറമെ ഡ്രൈവര്‍സൈഡ്‌ എയര്‍ബാഗ്‌, ആന്റി ലോക്ക്‌ ബ്രേക്കിംഗ്‌ സിസ്റ്റം, ആഗോളതലത്തില്‍ പ്രശസ്‌തമായ ഇന്നോവയുടെ ക്യുഡിആര്‍ (ക്വാളിറ്റി, ഡ്യൂറബിലിറ്റി, റിലൈയ്‌ബിലിറ്റി) നിലവാരവും ലിമിറ്റഡ്‌ എഡിഷന്റെ പ്രത്യേകതകളാണ്‌. 

2005-ല്‍ പുറത്തിറക്കിയ ഇന്നോവ എംപിവി വിഭാഗത്തിലെ പ്രമുഖ വാഹനമായി ഉയര്‍ന്നുകഴിഞ്ഞുവെന്ന്‌ ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റും ഡയറക്ടറുമായ എന്‍. രാജ പറഞ്ഞു.

ഉപയോക്താക്കളുടെ താത്‌പര്യങ്ങള്‍ക്കും മാറുന്ന ജീവിതശൈലികള്‍ക്കും അനുസരിച്ച്‌ ഈ വാഹനം തുടര്‍ച്ചയായി പരിഷ്‌കരിക്കാനാണ്‌ പരിശ്രമിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
നവംബര്‍ 2014 വരെ 1500 ലിമിറ്റഡ്‌ എഡിഷന്‍ ഇന്നോവകളാണ്‌ വിപണിയിലെത്തിക്കുക. ഡീസല്‍ എഞ്ചിനുമായി വിപണിയിലെത്തുന്ന ലിമിറ്റഡ്‌ എഡിഷന്റെ വില 12,90,947 മുതല്‍ 13,00,710 രൂപ (എക്‌സ്‌ഷോറൂം, ന്യൂഡല്‍ഹി) വരെയാണ്‌. 

Click here for the video

https://www.youtube.com/watch?v=-oLGfinB4dM