Breaking News

Trending right now:
Description
 
Nov 23, 2012

ഓസ്‌ട്രേലിയ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ വരവേല്‍ക്കുന്നു

image കാന്‍ബറ: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഏഴു വരെ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു. ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട സഥലങ്ങളിലെല്ലാം ആലഞ്ചേരി പിതാവിന്‌ സ്വീകരണം ഒരുക്കിയിട്ടുണ്ട്‌. 

27-ന്‌ വൈകുന്നേരം 6.30-ന്‌ സിഡ്‌നിയിലെ സെന്റ്‌ മേരീസ്‌ കത്തീഡ്രലിലാണ്‌ ആലഞ്ചേരി പിതാവിന്‌ സ്വീകരണം നല്‍കുന്നത്‌. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന. 

29-ന്‌ വൈകുന്നേരം ആറിന്‌ ഹോളണ്ട്‌്‌ പാര്‍ക്ക്‌ സെന്റ്‌ ജോവാക്കിംഗ്‌ പള്ളിയില്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും.

30-ന്‌ വൈകുന്നേരം 5.30ന്‌ ടൗണ്‍സ്‌വില്‍ ഹോളി സ്‌പിരിറ്റ്‌ പള്ളിയില്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന്‌ സ്വീകരണയോഗവും ഉണ്ടായിരിക്കും.

ഡിസംബര്‍ 1-ന്‌ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ വൈകുന്നേരം അഞ്ചിന്‌ സെന്റ്‌ ക്രിസ്റ്റഫേഴ്‌സ്‌ കത്തീഡ്രലില്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും കുട്ടികളുടെ കണ്‍ഫര്‍മേഷനും ഉണ്ടായിരിക്കും.

ഡിസംബര്‍ 2,3 തീയതികളില്‍ മെല്‍ബണില്‍ സ്വീകരണ പരിപാടികള്‍ നടത്തപ്പെടുന്നു. രണ്ടാംതിതി ഉച്ചകഴിഞ്ഞ്‌ 1.30ന്‌ മെല്‍ബണ്‍ സെന്റ്‌ പാട്രിക്‌ കത്തീഡ്രലില്‍ ദിവ്യബലിയും കണ്‍ഫര്‍മേഷനും ഉണ്ടായിരിക്കും.

4-ന്‌ വൈകുന്നേരം 5.30-ന്‌ പെര്‍ത്തില്‍ സ്വീകരണം നല്‍കും. വിക്‌ടോറിയ സ്‌ക്വയറിലെ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ദിവ്യബലിയും മറ്റു പരിപാടികളും ഉണ്ടായിരിക്കും.


5-ന്‌ ഡാര്‍വിന്‍ സെന്റ്‌ മേരീസ്‌ സ്റ്റാര്‍ ഓഫ്‌ ദി സീ കത്തീഡ്രലില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ വരവേല്‍പ്പ്‌ നല്‍കും. വൈകുന്നേരം 5.45ന്‌ സ്വീകരണം, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.

ഡിസംബര്‍ 6-ന്‌ അഡലൈഡില്‍ വൈകുന്നേരം 6.45ന്‌ സെന്റ്‌ ഫ്രാന്‍സീസ്‌ സേവ്യര്‍ കത്തീഡ്രലില്‍ സ്വീകരണവും വി. കുര്‍ബാനയും ഉണ്ടായിരിക്കും.
ഡിസംബര്‍ 7-ന്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഇന്ത്യയിലേക്ക്‌ മടങ്ങും.