Breaking News

Trending right now:
Description
 
Sep 05, 2014

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ ഓണാഘോഷം നാളെ

image ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്‌) ഈവര്‍ഷത്തെ ഓണാഘോഷം നാളെ( സെപ്‌റ്റംബര്‍ 6 ) സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ നടത്തപ്പെടുന്നു. ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ പി. ഹരീഷ്‌ മുഖ്യാഥിതിയായിരിക്കും.

റവ. സാജു മാത്യു ഓണസന്ദേശം നല്‍കും. ഗ്രാന്‍ഡ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി യിന്‍കാ ഒഗുണ്ടാരെ, ബാബു തോമസ്‌ തെക്കേക്കര തുടങ്ങിയവര്‍ പങ്കെടുക്കും.

മഹാബലിയെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര, വിഭവ സമൃദ്ധമായ ഓണസദ്യ, ഹൂസ്റ്റണിലെ വിവിധ ഡാന്‍സ്‌ സ്‌കൂളുകളും മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടങ്ങിയവ ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുമെന്ന്‌ മാഗ്‌ പ്രസിഡന്റ്‌ മൈസൂര്‍ തമ്പി, സെക്രട്ടറി സുരേന്ദ്രന്‍ കോരന്‍, ട്രഷറര്‍ ജോസഫ്‌ കെന്നഡി എന്നിവര്‍ അറിയിച്ചു.