Breaking News

Trending right now:
Description
 
Sep 05, 2014

ഡാളസ്‌ സൗഹൃദ വേദിയുടെ ഓണാഘോഷപരിപാടികള്‍ സെപ്‌റ്റംബര്‍ 20-ന്‌

image ഡാളസ്‌ ഫോര്‍ട്ട്‌വര്‍ത്ത്‌ മലയാളി കൂട്ടായ്‌മയായ ഡാളസ്‌ സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 20 ശനി കരോള്‍ട്ടണ്‍ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ഓര്‍ത്തഡോക്‌സ്‌ പളളി ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. പ്രവാസി മലയാള സാഹിത്യകാരി കൊല്ലം തെല്‍മയാണ്‌ മുഖ്യാതിഥി. 

സൗഹൃദ വേദി പ്രസിഡന്റ്‌ എബി തോമസ്‌ യോഗത്തില്‍ അധ്യക്ഷത വഹിക്കും. സാമൂഹിക, സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകരായ ഏബ്രഹാം തെക്കേമുറി, ഹരി പിളള, ഫിലിപ്പ്‌ തോമസ്‌, ജോണ്‍സണ്‍ തുടങ്ങിയവര്‍ ഓണാഘോഷങ്ങളില്‍ പങ്കെടുക്കും. വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടയിരിക്കുമെന്ന്‌ സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.