Breaking News

Trending right now:
Description
 
Sep 05, 2014

മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌ ജോലി സ്ഥലങ്ങളില്‍ പ്രത്യേകമുറി; ഇവിടെയല്ല... ചൈനയിലാണ്‌ കേട്ടോ

image മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌ ജോലി സ്ഥലങ്ങളില്‍ പ്രത്യേക മുറി അനുവദിച്ചു പുതിയ വിപ്ലവമൊരുക്കിയിരിക്കുകയാണ്‌ ചൈന. പദ്ധതിയുടെ ആദ്യഘട്ടമായി 200 അമ്മമുറികള്‍ തുറന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇവ ആയിരമാക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്നു ബെയ്‌ജിങ്‌ ട്രേഡ്‌ യൂണിയന്‍ ഫെഡറേഷന്‍ വ്യക്തമാക്കി. അമ്മ മുറിയായി ഉപയോഗിക്കാവുന്ന സൗകര്യമൊരുക്കാന്‍ എല്ലാ ട്രേഡ്‌ യൂണിയനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സ്വകാര്യതയുള്ള, വൃത്തിയുള്ള മുറിയില്‍ രണ്ടുമേശകളും രണ്ടു കസേരകളും വേണം.വൈദ്യുതി സൗകര്യവും റഫ്രിജേറ്ററും നിര്‍ബന്ധമാണെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ജോലിക്കാരും മുലയൂട്ടുന്നവരുമായ അമ്മമാരുടെ നിസഹായാവസ്ഥ ചൈന സോഷ്യല്‍ അസിസ്‌റ്റന്‍സ്‌ ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇത്‌ ചൈനയില്‍ ഏറെ ചര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ പുതിയ പദ്ധതിയെക്കുറിച്ചുള്ള ആലോചന നടപ്പിലായത്‌. ഇങ്ങനെയൊരു സൗകര്യമൊരുക്കാത്ത രാജ്യങ്ങള്‍ ചൈനയെ കണ്ടുപഠിക്കുകതന്നെ വേണം.