Breaking News

Trending right now:
Description
 
Sep 04, 2014

ഫെയ്‌സ്‌ ബുക്ക്‌ വാമനന്‍മാര്‍ക്കെതിരെ നവ മാവേലി ദിലീപ്‌ ; ഒറിജിനല്‍ മാവേലി തമ്പുരാന്‍ വായിച്ചറിയാന്‍ ഫെയ്‌സ്‌ബുക്കില്‍ കുറിക്കുന്നത്‌ ....

image



അസൂയക്കാരെക്കൊണ്ടും പരദൂക്ഷണക്കാരെക്കൊണ്ടും പൊറുതി മുട്ടിയ നവ മാവേലിയായി ദീലീപ്‌ ഫെയ്‌സ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ഒറിജിനല്‍ മാവേലിക്കുള്ള തുറന്ന കത്തായാണ്‌ പോസ്‌റ്റ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. 
തന്റെ സിനിമയുടെ വിജയത്തില്‍ അസൂയ പൂണ്ട ചിലര്‍ ചേര്‍ന്ന്‌ ചില അഭിനവ വാമനന്‍മാരെ കൂട്ടു പിടിച്ചു എന്നെ ചവിട്ടിത്താഴ്‌ത്താന്‍ ശ്രമിക്കുന്നുവെന്നാണ്‌ പരിദേവനം. 

തന്റെ ബാല്യം വിട്ടുമാറാത്ത മകളെക്കൂടി പരിഗണിച്ചു വേണം നുണ പ്രചരണങ്ങള്‍ അഴിച്ചു വിടാനെന്നും ദിലീപ്‌ ഫെയ്‌സ്‌ബുക്കില്‍ കുറിക്കുന്നു. ഇതൊരു പിതാവിന്റെ അപേക്ഷയാണെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌ കത്തില്‍. 
തന്റെ ഓരോ ചിത്രങ്ങളുടെയും വരവ്‌ കാത്തിരിക്കുന്ന കുടുംബപ്രക്ഷേകര്‍ തനിക്കൊപ്പമുണ്ടെന്നും അതാണ്‌ തനിക്ക്‌ ധൈര്യം നല്‌കുന്നതെന്നും താരം പറയുന്നു. എല്ലാവര്‍ക്കും ഓണാഘോഷം നേര്‍ന്നാണ്‌ കത്ത്‌ അവസാനിക്കുന്നത്‌.