Breaking News

Trending right now:
Description
 
Sep 04, 2014

ആ പയ്യനെ കണ്ടെത്തി, പക്ഷേ.....

image

36 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിലെ ആദ്യ ഷോട്ടില്‍ ലാലിനൊപ്പം പ്രത്യക്ഷപ്പെട്ട ബാലനെ തേടിയുള്ള ലാലിന്റെ അന്വേഷണത്തിന്‌ ഉത്തരം ലഭിച്ചു. എന്നാല്‍ ഉത്തരം സന്തോഷകരമായ ദുഃഖസത്യവും. അന്ന്‌ ലാലിനൊ പ്പം അഭിനയിച്ചത്‌ അജിത്‌ ബാല ഗോപാലനാണ്‌. എന്നാല്‍ ആ പയ്യന്‍ ഇന്ന്‌ ജീവിച്ചിരിപ്പില്ല. ഹൃദയസ്‌തംഭന രോഗത്തെ തുടര്‍ന്ന്‌ അദ്ദേഹം മരിച്ചിരുന്നു. സീരിയല്‍ സംവിധായകനും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രസാദ്‌ നൂറനാടാണ്‌ ഫേസ്‌ബുക്കിലൂടെ ആ വാര്‍ത്ത ലോകത്തിനു നല്‌കിയത്‌.

ഞാന്‍ കണ്ടെത്തി മോഹന്‍ലാല്‍ അഭിനയിച്ച തിരനോട്ടതിലെ ആദ്യ ഷോട്ടിലെ ബാലനെ അജിത്ത് രാജഗോപാല്‍ പക്ഷെ ലാലേട്ടന് കാണാന്‍ കഴില്ല


അജിത്തിന്റെ ഭാര്യ ഇപ്പോള്‍ ബാംഗ്ലൂരില്‍ ലീല ഗ്രൂപ്പ്‌ ചെയര്‍മാന്‍ പരേതനായ കൃഷ്‌ണന്‍ നായരുടെ ചെറുമകളുടെ കൂടെ ജോലി ചെയ്യുകയാണ്‌. 


ലാലിന്റെ അന്വേഷണം ഫെയ്‌സ്‌ ബുക്ക്‌ പേജില്‍ പ്രത്യക്ഷപ്പെട്ടതോടെ ഫാന്‍സുകളും ആരാധകരും അന്വേഷണം വൈറലാക്കിയിരുന്നു. 
36 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിലെ ആദ്യ ഷോട്ടില്‍ ലാലിനൊപ്പം അഭിനയിച്ച ബാലനടനായി വേഷമിട്ടയാളാണ്‌ അജിത്‌. 
1978 സെപ്‌റ്റംബര്‍ മൂന്നിനാണ്‌ ഈ സിനിമയുടെ ആദ്യ ചിത്രീകരണം നടന്നത്‌. തിരനോട്ടം ചിത്രീകരിച്ച ക്യാമറ അടുത്തിടെ ചിത്രഞ്‌ജലി സ്‌റ്റുഡിയോയില്‍ നിന്ന്‌ മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. ഇന്നലെയായിരുന്നു മോഹന്‍ലാലിന്റെ ആദ്യ സിനിമ അഭിനയത്തിന്റെ വാര്‍ഷികം.