Breaking News

Trending right now:
Description
 
Sep 04, 2014

നടി ശ്വേത ബസുവിനെ അനാശാസ്യത്തിന്‌ അറസ്റ്റുചെയ്‌തു

image തെലുങ്ക്‌ നടി ശ്വേത ബസുവിനെ അനാശാസ്യത്തിന്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഞായറാഴ്‌ച രാത്രി രാജസ്ഥാനിലെ ബന്‍ജാര ഹില്ലിലെ ഹോട്ടലില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ അറസ്റ്റ്‌. മുംബൈയിലെ പ്രമുഖനായ ബിസിനസുകാരനും നടിക്കൊപ്പം പിടിയിലായിട്ടുണ്ട്‌. അനാശാസ്യത്തിന്‌ മറ്റുചിലരെയും ഹോട്ടലില്‍നിന്നു പൊലീസ്‌ അറസ്റ്റു ചെയ്‌തു. മെഡിക്കല്‍ പരിശോധനയ്‌ക്കുശേഷം നടിയെ റെസ്‌ക്യൂ ഹോമിലേക്ക്‌ പൊലീസ്‌ മാറ്റി. മറ്റു തെരുവുവേശ്യകള്‍ക്കൊപ്പമാണ്‌ നടി ശ്വേതബസു പ്രസാദിനെയും താമസിപ്പിച്ചിരിക്കുന്നത്‌. മൂന്നുമാസത്തോളം ഇവിടെ കഴിയേണ്ടിവരും. മൊഴിമാറ്റ ചിത്രമായ ഇതു ഞങ്ങളുടെ ലോകം എന്നതില്‍ കേരളത്തിലും ശ്വേതബസു ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിം ഫെയര്‍ അവാര്‍ഡ്‌, സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്‌ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഇരുപത്തിമൂന്നുകാരിയായ ശ്വേതബസു, സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടാണ്‌ ഈ മാര്‍ഗം സ്വീകരിച്ചതെന്നാണ്‌ പൊലീസിന്‌ മൊഴി നല്‍കിയിട്ടുള്ളത്‌. ജീവിക്കാന്‍ വേറെ വഴിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും മോശമായ തീരുമാനമായിരുന്നു സിനിമയെന്നും ശ്വേത പൊലീസിനോട്‌ പറഞ്ഞു. ശ്വേതയ്‌ക്ക്‌ ഇടപാടുകാരെ സംഘടിപ്പിച്ചുനല്‍കുന്ന ആള്‍ ഒരു ലക്ഷം രൂപാ കമ്മീഷന്‍ പറ്റിയിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു.