Breaking News

Trending right now:
Description
 
Sep 04, 2014

ഗായത്രി സുരേഷ്‌ കേരളത്തിന്റെ സൗന്ദര്യറാണി

image ആലപ്പുഴ വിജയ കാമിലോട്ട്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ നട്‌ന സൗന്ദര്യമത്സരത്തില്‍ മലയാളത്തിന്റെ സൗന്ദര്യറാണിയായി തൃശൂര്‍ സ്വദേശിനി ഗായത്രി ആര്‍.സുരേഷ്‌ കിരീടമണിഞ്ഞു. ഫ്‌സ്‌റ്റ്‌ റണ്ണര്‍ അപ്പായി കൊഞ്‌ജിത ജോണും (തൃശൂര്‍) സെക്കന്‍ഡ്‌ റണ്ണര്‍ അപ്പ്‌ ആയി എറണാകുളം സ്വദേശിനി ജനിത തോമസും തെരഞ്ഞടുക്കപ്പെട്ടു. റാംപില്‍ നൂറുകണക്കിന്‌ ആസ്വാദകര്‍ക്കു മുമ്പില്‍ ചുവടുവെച്ച, കേരളത്തിലും പുറത്തുമുള്ള 22 മലയാളി സുന്ദരികളില്‍നിന്നാണ്‌ ഗായത്രിയെ തിരഞ്ഞെടുത്തത്‌. ഇരുപത്തിരണ്ടുകാരിയായ ഗായത്രി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഉദ്യോഗസ്ഥയാണ്‌. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി സുരേഷ്‌ കുമാറിന്റെയും രേഖയുടെയും മകളാണ്‌. മുംബൈയില്‍ കമ്പനി സെക്രട്ടറിഷിപ്പിനു പഠിക്കുകയാണ്‌ ഇരുപതുകാരിയായ കൊഞ്‌ജിത ജോണ്‍. 20 കാരിയായ ജനിതാ തോമസ്‌ ബികോം പഠനം പൂര്‍ത്തിയാക്കി. മിസ്‌ ബ്യൂട്ടിഫുള്‍ സ്‌കിന്‍, പെര്‍ഫെക്ട്‌ ടെന്‍ കിരീടങ്ങള്‍ കൊഞ്‌ജിത ജോണും ബെസ്‌റ്റ്‌ ക്യാറ്റ്‌ വാക്ക്‌, ബ്യൂട്ടിഫുള്‍ ഐയ്‌സ്‌ കിരീടങ്ങള്‍ ജനിതാ തോമസും സ്വന്തമാക്കി. മിസ്‌ ടാലന്റഡായി വര്‍ണ സമ്പത്തും, മിസ്‌ ഫോട്ടോജെനിക്‌ ആയി സുകന്യ സുധാകരനും മിസ്‌ കണ്‍ജീനിയാലിറ്റിയായി ഷാരണ്‍ സുബി വര്‍ഗീസും, മിസ്‌ ബ്യൂട്ടിഫുള്‍ സ്‌മൈലായി പ്രിയങ്ക മേനോനും, മിസ്‌ ബ്യൂട്ടിഫുള്‍ ഹെയര്‍ ആയി ജനനിയും തിരഞ്ഞെടുക്കപ്പെട്ടു. ഇംപ്രസാരിയോയും റിലയന്‍സ്‌ ട്രെന്‍ഡ്‌സും ചേര്‍ന്ന്‌ നടത്തിയ മിസ്‌ കേരള 2014ന്റെ ഫലപ്രഖ്യാപനം ഇന്നലെ അര്‍ധരാത്രിയോടെയാണ്‌ നടത്തിയത്‌. ഡോ.ജോര്‍ജ്‌ ജോണ്‍, ഷീല കൊച്ചൗസേപ്പ്‌, സോഹന്‍ റോയ്‌, വി.എ.ശ്രീകുമാര്‍, മുരളി മേനോന്‍, രഞ്‌ജിനി ഹരിദാസ്‌, സിജോയ്‌ വര്‍ഗീസ്‌, വൈ.ബി.രാജേഷ്‌, സജ്‌ന നജാം എന്നിവര്‍ വിധി കര്‍ത്താക്കളായി.