Breaking News

Trending right now:
Description
 
Sep 03, 2014

ബ്ലാക്ക്‌ബെറി ഐഡിയ ഉപയോക്താക്കള്‍ക്ക്‌ സ്‌പെഷ്യല്‍ ഓഫര്‍

image ബ്ലാക്ക്‌ബെറി ഐഡിയ ഉപയോക്താക്കള്‍ക്കായി പുതിയ സ്‌പെഷ്യല്‍ ഓഫര്‍ അവതരിപ്പിക്കുന്നു. പുതിയ ഓഫര്‍ വഴി ബ്ലാക്ക്‌ബെറി ഒഎസ്‌7 ഡിവൈസുകള്‍ ഉപയോഗിക്കുന്ന ഐഡിയ പോസ്റ്റ്‌ പെയ്‌ഡ്‌ ഉപയോക്താക്കള്‍ക്ക്‌ പ്രതിമാസം 83 രൂപയ്‌ക്ക്‌ 1 ജിബി 2ജി ഡേറ്റ ലഭ്യമാകും.

പദ്ധതി ലഭ്യമാകാന്‍ 12345 എന്ന നമ്പരിലേക്ക്‌ ACT999ARP എസ്‌എംഎസ്‌ ചെയ്‌താല്‍ മതിയാകും. 999 രൂപയാണ്‌ ഈ പ്ലാനിന്റെ വാര്‍ഷിക വരിസംഖ്യ. ബ്ലാക്ക്‌ബെറി 7 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകള്‍ ഉപയോഗിക്കുന്ന എല്ലാ ഐഡിയ പോസ്റ്റ്‌ പെയ്‌ഡ്‌ ഉപയോക്താക്കള്‍ക്കും ഈ പദ്ധതി ലഭ്യമാണ്‌.