Breaking News

Trending right now:
Description
 
Sep 03, 2014

തിരുനക്കരയില്‍ ഇന്ന് മാധ്യമപ്രവര്‍ത്തരുടെ ഓണാഘോഷം

image കോട്ടയം  : ജില്ലാ ഭരണകൂടത്തിന്റെ ഓണം വാരാഘോഷത്തില്‍ തിരുനക്കര മൈതാനിയില്‍ ഇന്ന് ( വ്യാഴം) മാധ്യമ പ്രവര്‍ത്തകരുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍. അത്തപൂക്കള മത്സരത്തോടെ രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെ നീളുന്ന പരിപാടികളാണ് കരിക്കിനേത്ത്്് സില്‍ക്ക് വില്ലാജിയോയുമായി സഹകരിച്ച് കോട്ടയം പ്രസ്‌കഌബിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന്് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പകല്‍ രണ്ടിന്്് ഗജകേസരി പാമ്പാടി രാജനുമായി മാധ്യമ പ്രവര്‍ത്തരുടെ വടം വലിയാണ് മുഖ്യആകര്‍ഷണം. വനിതാ പോലീസ് , ബിസിഎം കോളജ്, ത്രിതല പഞ്ചായത്ത് വനിതാ പ്രതിനിധികള്‍. വനിതാ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ്്് വടം വലി മത്സരത്തില്‍ പങ്കെടുക്കുന്നത്്. ഇതില്‍ വിജയികളാവുന്നവരും പാമ്പാടി രാജനുമായി ബലപരീക്ഷണം നടത്തും. മത്സരം ജില്ലാ പോലീസ് ചീഫ് എം.പി ദിനേശ് ഉദ്ഘാടനം ചെയ്യും. 


രാവിലെ പത്തിനു തുടങ്ങുന്ന പൂക്കള മത്സരത്തില്‍ വിവിധ മാധ്യമ സ്ഥാപനങ്ങള്‍, മറ്റു സംരഭകര്‍, എന്നിവര്‍ പങ്കെടുക്കും. ഇരുമത്സരങ്ങളിലും വിജയികളാവുന്നവര്‍ ക്യാഷ് അവാര്‍ഡ് സമ്മാനമായി നല്‍കും. വൈകിട്ട് അഞ്ചിന്് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും. സമ്മാനങ്ങളും വിതരണം ചെയ്യും.  ജോസ് കെ മാണി എംപി, മുന്‍ എം.എല്‍എ വി.എന്‍ വാസവന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.   കോട്ടയം പ്രസ്സ്‌കഌബിന്റെ ചരിത്രത്തിലാദ്യമായാണ്്് ഇത്തരം  ജനകീയ ഓണാഘോഷപരിപാടികളില്‍ പങ്കാളികളാവുന്നത്്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്ന് സംഘാടകരായ കരിക്കേനത്ത് സില്‍ക്ക് വില്ലാജിയോ എം.ഡി കെ ജി  തോമസ്്് കരിക്കിനേത്ത്്, പിആര്‍ഒ രാജീവ് നെല്ലിക്കുന്നേല്‍, പ്രസ്‌കഌബ് ഭാരവാഹികളായ എസ്. മനോജ് ,  ഷാലു മാത്യു,  ശ്രീകുമാര്‍ ആലപ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.