Breaking News

Trending right now:
Description
 
Sep 03, 2014

യുണൈറ്റഡ്‌ സിഡ്‌നി മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

image യുണൈറ്റഡ്‌ സിഡ്‌നി മലയാളി അസോസിയേഷന്റെ(ഉസ്‌മ) ഈ വര്‍ഷത്തെ ഓണാഘോഷം വെന്റ്‌വര്‍ത്ത്‌ വില്‍ റെഡ്‌ഗം സെന്ററില്‍ ആഘോഷിച്ചു. രാവിലെ പത്തു മണിക്ക്‌ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന്‌ പ്രസംഗം, കസേരകളി, നാരങ്ങാ ഓട്ടം, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ പരിപാടികളും വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

രണ്ടു മണിയ്‌ക്ക്‌ ഈശ്വര പ്രാര്‍ത്ഥനയോടെ സ്‌റ്റേജ്‌ പരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ്‌ വിത്സണ്‍ അരിമറ്റം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റിജോ മാത്യൂ സ്വാഗതം പറഞ്ഞു. തുടര്‍ന്ന്‌ ഹോള്‍റോയ്‌ഡ്‌ സിറ്റി കൌണ്‍സില്‍ മേയര്‍ നാസര്‍ ഖഫ്രോണി ഓണസന്ദേശം നല്‍കി ഉസ്‌മ സംഘടനയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

ഓണത്തോടനുബന്ധിച്ചു നടന്ന വാശിയേറിയ വടം വലി മത്സര വിജയികള്‍ക്ക്‌ ഉസ്‌മ നല്‍കുന്ന ഗോള്‍ഡന്‍ ഏവര്‍ റോളിംഗ്‌ ട്രോഫി ബ്ലാക്ക്‌ ടൗണ്‍ കൗണ്‍സിലര്‍ സുസായ്‌ ബെഞ്ചമിനും സില്‍വര്‍ ഏവര്‍ റോളിംഗ്‌ ട്രോഫി ഹോള്‍റോയ്‌ഡ്‌ സിറ്റി കൗണ്‍സിലര്‍ ലിസ ലേക്കും, കൗണ്‍സിലര്‍ ജൂലിയ ഫിന്നിന്റെ സാന്നിധ്യത്തില്‍ നല്‍കി.

ഒന്നാം സമ്മാനാര്‍ഹരായ ഹില്‍സ്‌ ടീമിനുള്ള ക്യാഷ്‌ പ്രൈസ്‌ തണ്ടൂരി ഗാര്‍ഡന്‍ റെസ്‌റ്റോറന്റ്‌, മോഡേണ്‍ പെസ്റ്റ്‌ മാനേജ്‌മെന്റ്‌, ക്രിസ്റ്റല്‍ ടെക്‌ ലിവര്‍പൂള്‍ എന്നിവരും രണ്ടാം സമ്മാനര്‍ഹരായ വെസ്റ്റ്‌മെഡ്‌ ടീമിനുള്ള കാഷ്‌ െ്രെപസ്‌ ചെന്നൈ ട്രേഡിംഗ്‌ വെസ്റ്റ്‌മെഡും സ്‌പോണ്‍സര്‍ ചെയ്‌തു.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങള്‍, തിരുവാതിര, ഇന്‍സ്‌ട്രമെന്റല്‍ മ്യൂസിക്‌, മാവേലി എഴുന്നെള്ളത്ത്‌, പുലികളി, ശിങ്കാരി മേളം തുടങ്ങിയ കലാ പരിപാടികള്‍ ആകര്‍ഷകമായിരുന്നു.

കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ സമ്മാനവും കലാ പരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. ജെറി സെബാസ്റ്റ്യന്റെ നന്ദി പ്രകടിപ്പിച്ചു. ഡിവൈന്‍ മ്യൂസിക്‌ ബാന്റ്‌ ഗാനമേളയോടെ വൈകിട്ട്‌ അഞ്ചു മുപ്പതിന്‌ ഉസ്‌മയുടെ ഓണപ്പുലരി 2014 അവസാനിച്ചു.