Breaking News

Trending right now:
Description
 
Sep 03, 2014

എബോള അരമണിക്കൂറിനുള്ളില്‍ കണ്ടുപിടിക്കാമെന്ന്‌ ജപ്പാന്‍ഗവേഷകര്‍

image എബോള വൈറസ്‌ ഉണ്ടോ എന്നു 30 മിനിട്ടിനകം കണ്ടുപിടിക്കുന്ന നൂതനമാര്‍ഗം ജപ്പാന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്‌. നാഗസാക്കി യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ജിരോ യസൂദയും സംഘവുമാണ്‌ പുതിയ വിദ്യ വികസിപ്പിച്ചെടുത്തത്‌. നിലവിലുള്ള രീതിയില്‍ എബോളവൈറസ്‌ കണ്ടെത്താന്‍ രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായി പരീക്ഷണം നടത്തേണ്ടതുണ്ട്‌. പുതിയ കണ്ടുപിടുത്തം ലളിതവും ചെലവുകുറഞ്ഞതുമാണെന്നതാണ്‌ പ്രത്യേകത. കൂടുതല്‍ സമയം കാത്തിരിക്കാതെ അരമണിക്കൂറിനുള്ളില്‍ ഇതുസാധ്യമാവുകയും ചെയ്യും. ജപ്പാന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പ്രൈമര്‍ ഉപയോഗിക്കുമ്പോള്‍ രക്തത്തിന്റെയോ സ്രവങ്ങളുടെയോ സാംപിളിന്‌ നിറംമാറ്റം ഉണ്ടായാല്‍ രോഗാണുക്കള്‍ ഉണ്ടെന്നു സ്ഥിരീകരിക്കാനാവും. ലോകരാജ്യങ്ങളില്‍ ഏറെ ഭീഷണിയുണ്ടാക്കിയിട്ടുള്ള എബോള വൈറസിനെ തടയാന്‍ ഗവേഷണങ്ങള്‍ ഏറെ നടക്കുന്നുണ്ട്‌.