Breaking News

Trending right now:
Description
 
Sep 03, 2014

സിനിമാ അവാര്‍ഡ്‌ നിര്‍ണയം റദ്ദാക്കണമെന്ന്‌ കാട്ടി സലിംകുമാര്‍ ഹര്‍ജി നല്‍കി

image ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട്‌ നടന്‍ സലിംകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനും കേരള ചലച്ചിത്ര അക്കാദമിക്കും മറ്റും നോട്ടീസ്‌ പുറപ്പെടുവിച്ചു. സിനിമയുടെ സ്‌ക്രീനിങ്‌ നടപടിക്രമങ്ങളില്‍ ജൂറിയംഗങ്ങള്‍ സജീവമായി പങ്കെടുത്തില്ലെന്നും അവാര്‍ഡിനുള്ള 155 എന്‍ട്രികളില്‍ 85 എണ്ണം മാത്രമാണ്‌ ചില അംഗങ്ങളെങ്കിലും കണ്ടതെന്നുമാണ്‌ സലിംകുമാറിന്റെ പരാതിയില്‍ പ്രധാനമായി ഉള്ളത്‌. സലിംകുമാര്‍ നിര്‍മിച്ച മൂന്നാംനാള്‍ ഞായറാഴ്‌ച എന്ന സിനിമ ജൂറി ചെയര്‍മാന്‍ കണ്ടില്ലെന്നും ഹര്‍ജിയിലുണ്ട്‌. 2014ലെ അവാര്‍ഡ്‌ നിര്‍ണയത്തിനു പുതിയ ജഡ്‌ജിങ്‌ സമിതിയെ നിര്‍മിക്കണമെന്നും ഹര്‍ജിയില്‍ സലിംകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.