Breaking News

Trending right now:
Description
 
Nov 22, 2012

നമ്മളെപ്പോലെ ഗര്‍ഭസ്ഥ ശിശുവും കോട്ടവായയിടും

image നമ്മളെപ്പോലെ ഗര്‍ഭസ്ഥ ശിശുവും കോട്ടവായയിടുമെന്നു ഗവേഷകര്‍ കണ്ടെത്തി. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച്‌ 4 ഡി വീഡിയോ കാമറകളുപയോഗിച്ചു നടത്തിയ പഠനത്തിലാണു ബ്രിട്ടീഷ്‌ ഗവേഷകര്‍ ഇതു കണ്ടെത്തിയത്‌. എട്ടു പെണ്‍ഭ്രൂണങ്ങളിലും ഏഴ്‌ ആണ്‍ ഭ്രൂണങ്ങളിലുമായിരുന്നു പഠനം. ബ്രിട്ടീഷ്‌ ഗവേഷകരാണു പഠനത്തിനു നേതൃത്വം നല്‍കിയത്‌. ഈ കണ്ടെത്തല്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള പഠനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നു ഗവേഷകര്‍ പറയുന്നു. ബ്രിട്ടനിലെ ഡര്‍ഹം യൂണിവേഴ്‌സിറ്റിയിലെ ഡെവലപ്‌മെന്റല്‍ സൈക്കോളജിസ്റ്റായ നഡ്‌ജ റെയിസ്ലന്‍ഡാണു ഗവേഷണത്തിനു നേതൃത്വം നല്‍കിയത്‌. തലച്ചോറിനെ തണുപ്പിക്കാനുള്ള ശാരീരിക പ്രവര്‍ത്തനമാണു കോട്ടുവാ. ഒരു ശരാശരി കോട്ടുവാ ആറു സെക്കന്‍ഡാണു നീണ്ടുനില്‍ക്കുന്നത്‌. ഓരോ തവണ കോട്ടുവാ ഇടുമ്പോഴും ശരീരത്തിലെ രക്തപ്രവാഹം വര്‍ധിക്കുകയും ശുദ്ധവായു ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ കണ്ടെത്തിയതായിട്ടാണ്‌ റിപ്പോര്‍ട്ട്‌.