Breaking News

Trending right now:
Description
 
Sep 02, 2014

സാംസങ്‌ പ്രീമിയം അള്‍ട്രാസൗണ്ട്‌ സിസ്റ്റം ആര്‍എസ്‌ 80എ വിപണിയില്‍

image കൊച്ചി: സാംസങ്‌ ഇലക്ട്രോണിക്‌സിന്റെ അതിനൂതന അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ സിസ്റ്റം ആര്‍എസ്‌ 80എ വിപണിയിലെത്തി.
ഉയര്‍ന്ന വ്യക്തതയുള്ള സ്‌കാന്‍ ഇമേജുകള്‍ നല്‍കുന്ന ഈ മെഷീന്‍ രോഗനിര്‍ണയ പരിശോധനകളില്‍ പ്രധാന പങ്കുവഹിക്കും. സാംസങിന്റെ മെഡിക്കല്‍ ഉപകരണ വിഭാഗമായ സാംസങ്‌ മെഡിസണ്‍ ആണ്‌ ഈ ഉപകരണം വിപണിയിലെത്തിക്കുന്നത്‌.
23 ഇഞ്ച്‌ ഹൈ ഡെഫനിഷന്‍ എല്‍ഇഡി സ്‌ക്രീന്‍, 13.3ഇഞ്ച്‌ ടച്ച്‌ സ്‌ക്രീന്‍, 5 പ്രോബ്‌ പോര്‍ട്ടലുകള്‍, ഇലക്‌ട്രോണിക്‌ കണ്‍സോള്‍ മൂവ്‌മെന്റ്‌ സൗകര്യങ്ങളോടെയെത്തുന്ന ഈ മോഡല്‍ റേഡിയോളജി വിഭാഗത്തിലേക്കുള്ള സാംസങ്‌ മെഡിസണ്‍ന്റെ സുപ്രധാന കാല്‍വയ്‌പ്പാണ്‌.


അനാവശ്യ ബയോപ്‌സികള്‍ ഒഴിവാക്കി ലളിതമായ നടപടികളില്‍ കൃത്യമായ പരിശോധന നടത്താല്‍ സഹായിക്കുന്ന എസ്‌-ഡിറ്റക്‌റ്റ്‌, അത്യാധുനിക ഇലാസ്റ്റോഗ്രഫി സങ്കേതങ്ങളായ ഇ-ബ്രെസ്റ്റ്‌, ഇ-തൈറോയ്‌ഡ്‌, 3ഡി നാവിഗേറ്റര്‍ തുടങ്ങിയ ആധുനിക സവിശേഷതകള്‍ ആര്‍എസ്‌ 80എ മോഡലിനെ തികച്ചും വ്യത്യസ്‌തമാക്കുന്നു.