Breaking News

Trending right now:
Description
 
Sep 02, 2014

അനാഥരെ സംരക്ഷിക്കുന്ന പി.യു.തോമസിന്റെ ജീവതം സിനിമയാകുന്നു

image തെരുവില്‍ അലയുന്ന ആയിരക്കണക്കിന്‌ അനാഥരെയും മാനസിക രോഗമുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശിയും നവജീവന്റെ ട്രസ്റ്റിയുമായ പി.യു.തോമസിന്റെ ജീവിതം സിനിമയാക്കുന്നു. ഫ്രാന്‍സിസ്‌ പാപ്പ എന്നാണ്‌ സിനിമയ്‌ക്ക്‌ പേരിട്ടിരിക്കുന്നത്‌. സൈമണ്‍ പാറയ്‌ക്കലാണ്‌ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്‌. ആദ്യഘട്ട ചിത്രീകരണം നവജീവന്‍ അങ്കണത്തില്‍ നടന്നു. പി.യു.തോമസായി സിനിമയില്‍ വേഷം ചെയ്യുന്നത്‌ പ്രതാപ്‌ പോത്തനാണ്‌. ബാബു ആന്റണി ഫോട്ടോഗ്രാഫറിന്റെയും യേശുക്രിസ്‌തുവിന്റെയും വേഷങ്ങളില്‍ എത്തുന്നുണ്ട്‌. കോട്ടയം നസീറും, മലയാള സിനിമ നിര്‍മാതാവുകൂടിയായ ജനി നന്ത്യാട്ടും പ്രധാന വേഷം ചെയ്യുന്നുണ്ട്‌. മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി ചെയ്യുമ്പോഴാണ്‌ അനാഥരെ സംരക്ഷിക്കുന്നതിന്‌ പി.യു.തോമസ്‌ മനസ്‌ കാട്ടിയതും തുടര്‍ന്ന്‌ നടപ്പാക്കിയതും. ഒന്നുമില്ലായ്‌മയില്‍നിന്നായിരുന്നു തുടക്കം. ഇപ്പോള്‍ ആര്‍പ്പൂക്കരയില്‍ അനാഥര്‍ക്കായി വലിയ കെട്ടിടം സ്ഥാപിച്ചാണ്‌ പ്രവര്‍ത്തനം. മെഡിക്കല്‍കോളജ്‌, കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ദിവസവും ഭക്ഷണം നല്‍കുന്നുണ്ട്‌. ആയിരങ്ങള്‍ക്ക്‌ ആശ്രയമായ പി.യു.തോമസിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച്‌ ഒട്ടേറെ അവാര്‍ഡുകളും അദ്ദേഹത്തെ തേടിഎത്തിയിട്ടുണ്ട്‌.