Breaking News

Trending right now:
Description
 
Sep 01, 2014

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയില്‍ ആസിഫ്‌ അലി പൊലീസ്‌, അഭിരാമി എസ്‌ഐ

image നവാഗതനായ മനോജ്‌ പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി വരുന്നു. ഒരുവനിതാ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ ഏക പുരുഷന്‍ കടന്നുവരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങള്‍ ഏറെ രസകരമായിട്ടാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. വനിതാ എസ്‌ഐ അരുന്ധതി വര്‍മ എന്ന കേന്ദ്ര കഥാപാത്രത്തെ അഭിരാമി അവതരിപ്പിക്കുമ്പോള്‍ രാമകൃഷ്‌ണന്‍ എന്ന ഡ്രൈവര്‍ കം പൊലീസ്‌ കോണ്‍സ്റ്റബിളിനെ ആസിഫ്‌ അലി അവതരിപ്പിക്കും. ജനനി അയ്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തിനും ജീവന്‍ നല്‍കും. എലത്തൂര്‍ വനിതാ പൊലീസ്‌ സ്റ്റേഷനിലെ എസ്‌ഐ അരുന്ധതി വര്‍മ ഒരു പുരുഷവിദ്വേഷിയാണ്‌. സ്റ്റേഷനില്‍ ജോലിക്കെത്തുന്ന എല്ലാ ആണ്‍ ഡ്രൈവര്‍മാരെയും എസ്‌ഐ ഓടിക്കും. ഈ സാഹചര്യത്തിലാണ്‌ രാമകൃഷ്‌ണന്റെ വരവ്‌. എന്‍ജിനീയറിങ്‌ പാസായ ആളാണ്‌ രാമകൃഷ്‌ണന്‍. ജോലി ലഭിച്ചത്‌ പൊലീസ്‌ കോണ്‍സ്‌റ്റബിളായും. ഒപ്പം ഡ്രൈവര്‍ ജോലിയും ചെയ്യണം. തന്റെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ഒരു ജോലിയാണ്‌ പ്രതീക്ഷിച്ചതെങ്കിലും ആദ്യം ലഭിച്ച സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതിനാലാണ്‌ ജോലിക്കായി എലത്തൂര്‍ വനിതാ പൊലീസ്‌ സ്റ്റേഷനിലെത്തുന്നത്‌. സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ മാര്‍ ഏറെ പ്രതീക്ഷയോടെയാണു രാമകൃഷ്‌ണന്റെ വരവിനെ കണ്ടത്‌. തുടര്‍ന്നു നടക്കുന്ന സംഭവങ്ങളാണ്‌ രസകരമായി ചിത്രീകരിച്ചിരിക്കുന്നത്‌. ശ്രുതി ലക്ഷ്‌മി, സജിതാ മഠത്തില്‍, കൃഷ്‌ണപ്രഭ, സുധീര്‍ കരമന, ഷാജു, സുനില്‍ സുഖദ എന്നിവരും ചിത്രത്തിലെ പ്രധാനതാരങ്ങളാണ്‌.