Breaking News

Trending right now:
Description
 
Sep 01, 2014

ജയലളിതയുടെ ജീവിതകഥ സിനിമയാകുന്നു

image തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയായി ഇനി തീയറ്ററുകളിലേക്ക്‌. അമ്മ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം ഫൈസല്‍ സെയ്‌ഫാണ്‌ സംവിധാനം ചെയ്യുന്നത്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രിപദത്തിലേക്ക്‌ എത്തിയ ഒരു സാധാരണക്കാരിയുടെ പോരാട്ട കഥയാണ്‌ പറയുന്നത്‌. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചതായി സംവിധായകന്‍ പറയുന്നു. രാഗിണി ദ്വിവേദിയാണ്‌ ചിത്രത്തിലെ മുഖ്യതാരം. തിരക്കഥയിലും മറ്റും ജയലളിത ഇടപെട്ടിട്ടില്ലെന്നാണ്‌ അറിയുന്നത്‌. ജയലളിതയുടെ പൂര്‍ണ പിന്തുണയും ചിത്രത്തിന്റെ ചിത്രീകരണത്തിനു ലഭിച്ചിട്ടുണ്ട്‌. തമിഴകത്ത്‌ ആയിരം തിയറ്ററുകളില്‍ അമ്മ പ്രദര്‍ശനത്തിനെത്തിക്കാനാണ്‌ അണിയറക്കാരുടെ ശ്രമം.