Breaking News

Trending right now:
Description
 
Aug 31, 2014

ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ്‌ മതി

image ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാനുള്ള നിബന്ധനകള്‍ (കെവൈസി) റിസര്‍വ്‌ ബാങ്ക്‌ വീണ്ടും ഉദാരമാക്കി. ഫോട്ടോയുള്ള ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്‌്‌ ഉണ്ടെങ്കില്‍ അക്കൗണ്ട്‌ അനുവദിക്കണമെന്ന്‌ ബാങ്കുകള്‍ക്ക്‌ ഉന്നത ബാങ്ക്‌ നിര്‍ദേശം നല്‍കി. തിരിച്ചറിയലിനും വിലാസത്തിനുമായി പ്രത്യേക തെളിവുകള്‍ നല്‍കേണ്ടതില്ല. ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഉള്‍പ്പെടെ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്‌ സ്വീകരിക്കാന്‍ ബാങ്കുകള്‍ തയാറാകണം. ഡ്രൈവിംഗ്‌ലൈസന്‍സ്‌, വോട്ടര്‍ ഐഡി കാര്‍ഡ്‌, പാന്‍കാര്‍ഡ്‌, ആധാര്‍, തൊഴിലുറപ്പ്‌ കാര്‍ഡ്‌ തുടങ്ങിയവ സ്വീകരിക്കാം. പേര്‌, വിലാസം, വയസ്‌, സ്‌ത്രീ അല്ലെങ്കില്‍ പുരുഷന്‍, ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുന്ന ആധാറില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗിക്കാം. നിലവിലുള്ള വിലാസത്തിനായി പ്രത്യേക തെളിവു ഹാജരാക്കേണ്ടതില്ല. ഇതിനൊപ്പം ഒരു ലളിതമായ സത്യവാങ്ങ്‌മൂലം നല്‍കിയാല്‍ മതി. ഒരു ബാങ്കില്‍ നിന്ന്‌ മറ്റൊരു ബാങ്കിലേക്ക്‌ അക്കൗണ്ട്‌ മാറ്റുന്നതിന്‌ കെവൈസി തെളിവു നല്‍കേണ്ട. സാധുവായ രേഖകളില്ലാതെ തന്നെ ചെറിയ അക്കൗണ്ട്‌ തുറക്കാനും കഴിയും. ഇതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ, ബാങ്ക്‌ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഒപ്പ്‌ അല്ലെങ്കില്‍ വിരലടയാളം മതി. ഇത്തരം ചെറിയ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ ഒരുവര്‍ഷം ലക്ഷം രൂപ വരെ വായ്‌പ നല്‍കണം. മാസം 10,000 രൂപ പിന്‍വലിക്കാം. ഈ അക്കൗണ്ടിന്‌ ഒരുവര്‍ഷം കാലാവധിയുണ്ട്‌. അതിനുള്ളില്‍ സാധുവായ രേഖകളുടെ അടിസ്ഥാനത്തില്‍ സാധാരണ സേവിംഗ്‌സ്‌ അക്കൗണ്ട്‌ തുറക്കാന്‍ കഴിയും. ഇതു കൂടാതെ മറ്റ്‌ സാധുവായ രേഖകളുടെ അടിസ്‌്‌ഥാനത്തില്‍ ചെറിയ അക്കൗണ്ട്‌ പുതുക്കുകയും ചെയ്യാം. കെവൈസി പുതുക്കുന്നതിനുള്ള ഇടവേളകളും റിസര്‍വ്‌ ബാങ്ക്‌ വര്‍ധിപ്പിച്ചു. താഴ്‌ന്ന, ഇടത്തം, കൂടിയ ഉപയോക്‌താക്കള്‍ക്ക്‌ യഥാക്രമം പത്ത്‌, എട്ട്‌, രണ്ട്‌ വര്‍ഷങ്ങള്‍ മതിയാകും. വിദേശ വിദ്യാര്‍ഥികള്‍ക്ക്‌ നാട്ടിലെ വിലാസം നല്‍കുന്നതിന്‌ ഒരു മാസം കാലയളവ്‌ അനുവദിച്ചു.