Breaking News

Trending right now:
Description
 
Aug 31, 2014

ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ നാളെ തുറക്കും; സന്ദര്‍ശകര്‍ക്ക്‌ ബോട്ടിങിന്‌ സൗകര്യം

image ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ കവാടങ്ങള്‍ പൊതുജനങ്ങള്‍ക്കായി നാളെ മുതല്‍ തുറന്നുകൊടുക്കും. സെപ്‌റ്റംബര്‍ 30 വരെ ഈ സൗകര്യമുണ്ടായിരിക്കും. വിസ്‌മയക്കാഴ്‌ചകള്‍ കാണുന്നതിനും ബോട്ടിങ്ങിനും സന്ദര്‍ശകര്‍ക്ക്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇടുക്കി അണക്കെട്ടിലായിരിക്കും ബോട്ടിങ്‌ സൗകര്യം ഉണ്ടാവുകയുള്ളൂ. രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെയാണ്‌ സന്ദര്‍ശക സമയം. ചെറുതോണി ഡാമിനു സമീപമുള്ള കൗണ്ടറില്‍നിന്നു പാസ്‌ ലഭിക്കും. ബോട്ടിങ്‌ നടത്തുന്നതിന്‌ അഞ്ചു പേരടങ്ങുന്ന ടീമിന്‌ 600 രൂപയാണ്‌ ചാര്‍ജ്‌. ചെറുതോണി അണക്കെട്ടിലൂടെയാണ്‌ ഇടുക്കി അണക്കെട്ടിലൂടെയുള്ള പ്രവേശനം. ചെറുതോണിക്കും പൈനാവിനുമിടയില്‍ വെള്ളാപ്പാറയിലെ കൊലുമ്പന്‍ സമാധിക്കു മുന്നിലെ വഴിയിലൂടെ ചെറുതോണി അണക്കെട്ടിന്റെ കവാടത്തിലെത്താം. അണക്കെട്ടിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങളും പരിശോധനയുമുണ്ടാകും. ഇലക്ട്രോണിക്‌ ഉപകരണങ്ങളും മൊബൈല്‍ഫോണും അകത്തേക്ക്‌ കൊണ്ടുപോകുന്നതിന്‌ അനുമതി നല്‍കില്ല. ഇവ അണക്കെട്ടിനോടു ചേര്‍ന്നുള്ള ക്ലോക്ക്‌ റൂമില്‍ ഏല്‍പ്പിക്കണമെന്നുണ്ട്‌. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും ലഘുഭക്ഷണ കൗണ്ടറുകള്‍ അണക്കെട്ടിനു സമീപവും ഒരുക്കിയിട്ടുണ്ട്‌.