Breaking News

Trending right now:
Description
 
Aug 30, 2014

ഏഴാംതവണയും ജയലളിത അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി

image തുടര്‍ച്ചയായി ഏഴാംതവണയും അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത തിരഞ്ഞെടുക്കപ്പെട്ടു. എംജി ആറിന്റെ മരണശേഷം 1988ലാണ്‌ ജയലളിത ആദ്യമായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായത്‌. പിന്നീടിങ്ങോട്ട്‌ പാര്‍ട്ടിയില്‍ ജയലളിതയ്‌ക്ക്‌ എതിരാളികള്‍ ആരുംതന്നെയില്ലായിരുന്നു. ജയയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ 2467 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചിരുന്നു. എല്ലാ പത്രികയിലും ജയലളിതയുടെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മന്ത്രിമാരും പാര്‍ട്ടിനേതാക്കളും മത്സരിച്ചാണ്‌ ജയലളിതയ്‌ക്ക്‌ പിന്തുണ നല്‍കിയത്‌. ജയലളിതയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കുന്നതിനു സാക്ഷ്യംവഹിക്കാന്‍ ആയിരക്കണക്കിന്‌ ആളുകള്‍ ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ട്‌ി ആസ്ഥാനത്ത്‌ എത്തിയിരുന്നു.