Breaking News

Trending right now:
Description
 
Aug 29, 2014

കേരള ട്രാവല്‍ മാര്‍ട്ട്‌ സെപ്‌റ്റംബര്‍ 18 മുതല്‍

image കേരള ട്രാവല്‍ മാര്‍ട്ട്‌ (കെ.ടി.എം.-2014) 2014 സെപ്‌തംബര്‍ 18 മുതല്‍ 20 വരെ കൊച്ചിയില്‍. കായല്‍പ്പരപ്പിന്റെ തീരത്ത്‌ വെല്ലിംഗ്‌ടണ്‍ ഐലന്റിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ്‌ കെടിഎം സംഘടിപ്പിച്ചിരിക്കുന്നത്‌.

പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്‌ത വിശാലമായ ഈ വേദിയില്‍ ബിസിനസ്‌ ഹാളുകള്‍, ഫുഡ്‌ കോര്‍ട്ടുകള്‍ കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ സെമിനാര്‍ ഹാള്‍ എന്നിവ സജ്ജമായിട്ടുണ്ടെന്ന്‌ കെ.ടി.എം. പ്രസിഡന്റ്‌ എബ്രഹാം ജോര്‍ജ്ജ്‌ അറിയിച്ചു. 2014 സെപ്‌തംബര്‍ 17-ന്‌ കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്‌ഘാടനം ലെ മെറിഡിയനില്‍ അരങ്ങേറും.