Breaking News

Trending right now:
Description
 
Aug 29, 2014

മോഹന്‍ലാലിനൊപ്പം ഓണക്കാലത്ത്‌ ഒത്തുചേരാം

image ടാറ്റ ഗ്ലോബല്‍ ബിവറേജസില്‍നിന്നുള്ള പരമ്പരാഗത തേയില ബ്രാന്‍ഡായ കണ്ണന്‍ ദേവന്‍ ഓണത്തോടനുബന്ധിച്ച്‌ ആകര്‍ഷമായ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക്‌ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം ഓണക്കാലത്ത്‌ ഒത്തുചേരാന്‍ അവസരം ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തരില്‍നിന്നും ഓരോ രൂപ വീതം തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്‌ നല്‌കും. സെപ്‌റ്റംബര്‍ ആറു വരെയാണ്‌ മത്സരകാലാവധി.


എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കൊല്ലം, പാലക്കാട്‌ എന്നീ ജില്ലകളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും സപ്ലൈകോ സ്‌റ്റോറുകളില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ ഒരു കപ്പ്‌ കണ്ണന്‍ദേവന്‍ ചായയും ഒപ്പം മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഇവിടെ ഷോപ്പിംഗ്‌ നടത്തുന്നവര്‍ 09212446500 എന്ന ടോള്‍ ഫ്രീ ഐവിആര്‍ നമ്പരിലേയ്‌ക്ക്‌ മിസ്‌ഡ്‌ കോള്‍ നല്‌കണം. ഉടന്‍തന്നെ മത്സരാര്‍ത്ഥികള്‍ക്ക്‌ മോഹന്‍ലാലില്‍നിന്നും ഒരു ഐവിആര്‍ കോള്‍ ലഭിക്കും. രണ്ടു ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‌കണം. മറ്റു ജില്ലകളിലുള്ളവര്‍ക്കും ഈ ടോള്‍ഫ്രീ നമ്പരുകളിലേയ്‌ക്ക്‌ മിസ്‌ഡ്‌ കോള്‍ നല്‌കി മത്സരത്തില്‍ പങ്കെടുക്കാം. ഓരോ ദിവസവും ഇവരില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തര്‍ക്കു വീതം ലാലേട്ടനൊപ്പം കണ്ണന്‍ദേവന്‍ ചായ കുടിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ 6500 വിജയികള്‍ക്ക്‌ സമ്മാനങ്ങളും ലഭിക്കും.