Breaking News

Trending right now:
Description
 
Aug 29, 2014

മാര്‍ ഞരളക്കാട്ട്‌ തലശേരി ആര്‍ച്ച്‌ബിഷപ്‌

image തലശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌ നിയമിതനായി. ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം വിരമിച്ചതിനാലാണ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌ പുതിയ ആര്‍ച്ച്‌ ബിഷപ്പായി നിയമിതനായത്‌.

മാനന്തവാടി രൂപത വിഭജിച്ച്‌ രൂപീകരിക്കപ്പെട്ട മാണ്ഡ്യ രൂപതാധ്യക്ഷനായി സേവനം ചെയ്യുകയാണ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌. തലശേരി അതിരൂപത, മാനന്തവാടി, ഭദ്രാവതി രൂപത എന്നിവടങ്ങളിലും സേവനം ചെയ്‌തിട്ടുണ്ട്‌. തൊടുപുഴ സ്വദേശിയാണ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌.