Breaking News

Trending right now:
Description
 
Nov 22, 2012

മദര്‍ സമരം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

image മദര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി മധ്യസ്ഥനുമായി വ്യാഴാഴ്‌ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. വെള്ളിയാഴ്‌ചയും ചര്‍ച്ച തുടരും. പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനുമായി മാനേജ്‌മെന്റ്‌ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കാമെന്ന്‌ മാനേജ്‌മെന്റ്‌ വി.എസിനു ഉറപ്പു നല്‌കിയില്ലന്ന്‌ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കിടയ്‌ക്ക്‌ പറഞ്ഞതു ചെറിയ വാഗ്വാദത്തിന്‌ ഇടയാക്കി. 

യൂണിയന്‍ പ്രതിനിധികള്‍ എല്ലാവിധ വിട്ടുവീഴ്‌ചയ്‌ക്കും തയാറായിട്ടും മാനേജ്‌മെന്റ്‌ കടുംപിടുത്തം തുടരുകയാണെന്ന്‌ യൂണിയന്‍ പ്രതിനിധികള്‍ ആരോപിക്കുന്നു. ഇതിനിടയില്‍ വിഎസിനെതിരെ ഷിബു ബേബി ജോണ്‍ നടത്തിയ പരാമര്‍ശം വിവാദമായി. ഹൈക്കോടതിയുടെ മധ്യസ്ഥതയിലുള്ള വിഷയമായതിനാലാണ്‌ സര്‍ക്കാര്‍ ഇടപ്പെടാത്തതെന്നാണ്‌ മന്ത്രിയുടെ വാദം.

ഇതിനിടെ നഴ്‌സ്‌ ടി. രശ്‌മി ആശുപത്രിയിലും അനിശ്ചിതകാല നിരാഹാരം തുടരുകയാണ്‌.