Breaking News

Trending right now:
Description
 
Aug 29, 2014

നടി മൈത്രിയയെ പീഡിപ്പിച്ചു; കേന്ദ്രമന്ത്രിയുടെ മകനെതിരെ പൊലീസ്‌ കേസ്‌

image കന്നഡ നടി മൈത്രിയയുടെ പരാതിയില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക്കിനെതിരെ മാനഭംഗക്കേസില്‍ പ്രതിയാക്കി ബാംഗ്ലൂര്‍ പൊലീസ്‌ കേസെടുത്തു. തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നാണ്‌ കാര്‍ത്തിക്കിനെതിരെ മൈത്രി പരാതി നല്‍കിയത്‌. മാനഭംഗക്കേസിനു പുറമേ വഞ്ചനാക്കുറ്റവും കാര്‍ത്തിക്കിനെതിരെ പൊലീസ്‌ ചുമത്തിയിട്ടുണ്ട്‌. ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞാല്‍ അറസ്റ്റുചെയ്യുമെന്നും പൊലീസ്‌ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം, തന്റെ മകന്‍ ചലച്ചിത്രതാരത്തെ പീഡിപ്പിച്ചുവെന്ന കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ കേന്ദ്രമന്ത്രി സാനന്ദ ഗൗഡ ഇക്കാര്യത്തില്‍ പ്രതികരിച്ചു.

മെയ്‌ എട്ടിനാണ്‌ കാര്‍ത്തിക്കിനെ പരിചയപ്പെട്ടത്‌. ജൂണ്‍ അഞ്ചിനു കാര്‍ത്തിക്‌ തന്നെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും നടി പറയുന്നു. കാര്‍ത്തിക്കിന്റെ ഭാര്യയാകാന്‍ തന്നെയാണ്‌ കേസുമായി മുന്നോട്ടുപോകുന്നത്‌. കാര്‍ത്തിക്കിന്റെ അമ്മയെ കണ്ടു വിവാഹക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍, അമ്മയുടെ സഹോദരന്റെ മകളുമായി കാര്‍ത്തിക്കിന്റെ വിവാഹം ആറുവര്‍ഷം മുമ്പ്‌ ഉറപ്പിച്ചതാണെന്നാണ്‌ മറുപടി ലഭിച്ചത്‌. കാര്‍ത്തിക്കുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ താന്‍ റെക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ടെന്നും നടി പറയുന്നു. അത്യാവശ്യമാണെങ്കില്‍ തെളിവു ഹാജരാക്കുമെന്നും നടി മൈത്രിയ വ്യക്തമാക്കി. മൂന്നുവര്‍ഷം മുമ്പ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന മൈത്രിയ മൗര്യ, നന്ദ, ടോപ്പിവാല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌.