Breaking News

Trending right now:
Description
 
Aug 29, 2014

നഴ്‌സ്‌ ജോലിക്കുള്ള നടപടിക്രമം ബ്രിട്ടന്‍ ലളിതമാക്കി

image നഴ്‌സുമാരുടെയും മിഡ്‌ വൈവ്‌സിന്റെയും കുറവ്‌ പരിഹരിക്കാന്‍ റിക്രൂട്ട്‌മെന്റിന്റെ നടപടിക്രമങ്ങള്‍ ബ്രിട്ടന്‍ ലളിതമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ നഴ്‌സുമാര്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുക. ഒക്ടോബറില്‍ ഇതു നിലവില്‍വരും. ബ്രിട്ടനില്‍ നഴ്‌സാകാന്‍ ്‌അപേക്ഷനല്‍കുന്നവര്‍ക്ക്‌ മറ്റൊരാളുടെ മേല്‍നോട്ടത്തിലുള്ള മൂന്നുമാസത്തെ പ്രായോഗികക്ഷമതാ പരീക്ഷയ്‌ക്കു പകരം ഇനി കംപ്യൂട്ടര്‍ ബേസ്‌ഡ്‌ സിമുലേറ്റഡ്‌ ക്ലിനിക്കല്‍ സിനാറിയോ ടെസ്‌റ്റ്‌ മതിയാകും. രോഗീപരിചരണ വേളയില്‍ സംഭവിച്ചേക്കാവുന്ന സാഹചര്യങ്ങളെ കൃത്രിമമായി സൃഷ്ടിക്കുകയും അതിനെ എങ്ങനെ നേരിടുമെന്നു പരീക്ഷിക്കുകയും ചെയ്യുന്ന കംപ്യൂട്ടര്‍വല്‍കൃത പരീക്ഷയാണിത്‌. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള നഴ്‌സുമാര്‍ക്ക്‌ ബ്രിട്ടനില്‍ ജോലി ചെയ്യണമെങ്കില്‍ നിലവില്‍ ഓവര്‍സീസ്‌ നഴ്‌സസ്‌ പ്രോഗ്രാം പൂര്‍ത്തിയാക്കി നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌ വൈഫറി കൗണ്‍സിലിന്‌ അപേക്ഷനല്‍കണം. പുതിയ നടപടിക്രമങ്ങള്‍ ഒക്ടോബറില്‍ നിലവില്‍ വരുന്നതോടെ മള്‍ട്ടിപിള്‍ ചോയ്‌സ്‌ സിനാറിയോ ബേസ്‌ഡ്‌ കംപ്യൂട്ടര്‍ പരീക്ഷയും പ്രാക്ടിക്കല്‍ ഒബ്‌ജക്ടീവ്‌ സ്‌ട്രക്‌ചേര്‍ഡ്‌ ക്ലിനിക്കല്‍ പരീക്ഷയും എഴുതണം. രാജ്യത്തിപ്പോള്‍ അയ്യായിരത്തോളം നഴ്‌സുമാരുടെ കുറവാണുള്ളത്‌.