Breaking News

Trending right now:
Description
 
Aug 28, 2014

സിനിമയില്‍ നവാഗതരെ കാത്തിരിക്കുന്നത്‌ ചതിയുടെ വഴികള്‍. ജിത്തുവിന്റെ കള്ളം പൊളിച്ചടുക്കിയതെങ്ങനെ?

image


ഒരു മഴക്കാലത്തിന്റെ കഥയുമായി ഡോ.സതീഷ്‌ പോള്‍ എന്ന എഞ്ചിനിയര്‍ ഫഹദ്‌ ഫാസിലിന്റെ പുറകേ നടന്നത്‌ ഒരു വര്‍ഷം നവീന്‍ പോളിയോട്‌ കഥ പറയാന്‍ ആറുമാസവും പുറകേ നടന്നു. സിനിമയിലെ ചെറുപ്പക്കാരായ അഭിനേതാക്കള്‍ക്ക്‌ പോലും വിശ്വാസമില്ലാത്ത ഈ കഥ ജിത്തുവെന്ന സംവിധായകന്റെ കയ്യിലെത്തിയപ്പോള്‍ അടക്കമുള്ള സിനിമയായി. അഭിനയിക്കാന്‍ എത്തിയതോ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലും. മലയാളസിനിമ എന്തുകൊണ്ട്‌ വിജയിക്കുന്നില്ല എന്ന ചോദ്യത്തിന്‌ ഉത്തരമാണ്‌ ഡോ. സതീഷ്‌ പോളിന്റെ ഈ കഥ. കോതമംഗലം സ്വദേശിയും മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ്‌ അധ്യാപകനുമാണ്‌ ഡോ. സതീഷ്‌ പോള്‍. 
ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ്‌, നിര്‍മ്മതാവ്‌ ആന്റണി പെരുമ്പാവൂര്‍ വിതരണക്കാരായ ആശിര്‍വാദ്‌ ഫിലിംസ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌ കമലഹാസനെ നായകനാക്കി തമിഴില്‍ ദൃശ്യം പുറത്തിറങ്ങിയ സാഹചര്യത്തിലാണ്‌ സതീഷ്‌ കോടതിയെ സമീപിച്ചു അനുകൂലമായ വിധി നേടിയത്‌.
Image Browse

ഒരു മഴക്കാലത്തിന്റെ കഥ എന്ന സിനിമയാണ്‌ ദൃശ്യം എന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തമിഴ്‌ നാട്ടില്‍ പ്രദര്‍ശനം തടഞ്ഞിരിക്കുകയാണ്‌. ദൃശ്യം സിനിമ യുടെ കഥയ്‌ക്ക്‌ തന്റെ കഥയുമായി സാമ്യം ഉണ്ടെന്നു അറിഞ്ഞു ഇദ്ദേഹം ജിത്തുവിനെ സമീപിച്ചുവെങ്കിലും ജിത്തു ആ വാദത്തെ എതിര്‍ത്തു. തന്റെ സിനിമ സ്വന്തം കഥയാണെന്നു പറഞ്ഞു തിരിച്ചയച്ചു. അവസാനം സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ്‌ കഥയിതാണെന്ന്‌ അറിയുന്നത്‌. 

2013ല്‍ ഡോ. സതീഷ്‌ പോള്‍ ഒരു മഴക്കാലത്തിന്റെ കഥ സിനിമയാക്കുവാന്‍ തീരുമാനിക്കുന്നത്‌. പലരോടും കഥ പറഞ്ഞുവെങ്കിലും ആര്‍ക്കും കഥ വേണ്ട. എങ്കിലും കഥ രജിസ്റ്റര്‍ ചെയ്യുകയും തിരക്കഥ പുസ്‌തകമാക്കുകയും ചെയ്‌തു. ഇദ്ദേഹം സംവിധാനം ചെയ്‌ത ഫിംഗര്‍ പ്രിന്റ്‌ സിനിമ വന്‍ പരാജയമായിരുന്നു മാര്‍ക്കറ്റില്‍. അതാണ്‌ നടന്‍മാരെ വിലക്കുന്നതെന്ന്‌ മനസിലാക്കി അദ്ദേഹം ഈ സിനിമ ചെയ്യാന്‍ "ഓര്‍ഡിനറി" സംവിധായകനെ സമിപ്പിച്ചിരിക്കുമ്പോഴാണ്‌ ദൃശ്യം വെള്ളിത്തിരയില്‍ നേട്ടങ്ങള്‍ കൊയ്‌തത്‌. തന്റെ കഥയാണ്‌ സിനിമയാക്കിയതെന്ന്‌ ജിത്തുസമ്മതിച്ചാല്‍ മതിയെന്നാണ്‌ സതീഷിന്റെ ആവശ്യം.
നല്ല കഥകള്‍ സിനിമകള്‍ ആകുന്നില്ല പേരും പെരുമയുമുള്ള ഏത്‌ കൂതറ സിനിമയിലും ഏത്‌ പെരുച്ചാഴിയും അഭിനയിക്കും അതാണ്‌ മലയാള സിനിമയുടെയും കാഴ്‌ചക്കാരുടെയും പരാജയം.