Breaking News

Trending right now:
Description
 
Aug 28, 2014

രഞ്ജിത് പറഞ്ഞ ഒരു ഓഫ് ടോക്ക് എടുത്ത് ടോക്കാക്കി മാറ്റിയത് ശരിയായില്ല

from the Facebook
image

Bs Biminith എഴുതിയത് :വായിക്കണം രഞ്ജിത്തിനെ കല്ലെറിയും മുന്പ് .
.............................................................................................................

രഞ്ജിത്തിന്റെ പബ്ലിക്ക് കക്കൂസ് വിവാദം: എരിവ് ഇത്തിരി കുറച്ച് വായിക്കണം, കാരണം എരിവ് വല്ലാതെ കൂട്ടിയത് വാര്‍ത്ത പുറത്തുവിട്ട മാധ്യമ(ങ്ങളാ)മാണ്. സംവിധായകന്‍ രഞ്ജിത് അത് പറഞ്ഞത് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചാണ്. അത് പറഞ്ഞുവെന്നത് ശരിയാണ്. അദ്ദേഹം പറഞ്ഞത് നൂറ്റമ്പതു ശതമാനം ശരിയുമാണ്.

ബുധനാഴ്ച കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വച്ച് നടത്തിയ പ്രസ് മീറ്റാണ് സന്ദര്‍ഭം. ബി ഉണ്ണികൃഷ്ണന്‍ സോഷ്യല്‍മീഡിയയെ നിശിതമായി വിമര്‍ശിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫെയ്‌സ്ബുക്ക് പരാമര്‍ശിക്കപ്പെട്ടത്. ഫെയ്‌സ്ബുക്കിലെ നല്ല അഭിപ്രായങ്ങള്‍, നല്ല പ്രതികരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞതിനു ശേഷം. അതിലെ മോശം പ്രവണതകളേക്കുറിച്ചും അദ്ദേഹം പറഞ്ഞു. പെയ്ഡ് ക്യാമ്പയിന്‍, താരങ്ങളെ ചുറ്റിത്തിരിയുന്ന ഉപഗ്രഹങ്ങള്‍, ആസിഫ് അലിയുടെ ഫാന്‍സുമായി ഫെയ്‌സ്ബുക്ക് കമന്റിന്റെ പേരിലുണ്ടായ പ്രശ്‌നം. ഒടുവില്‍ ഒരു ഓഫ് ടോക്ക്: പണ്ടൊക്കെ പബ്ലിക് കക്കൂസിന്റെ ചുമരിലായിരുന്നു സാമൂഹ്യ/മാനസിക രോഗികള്‍ പലതും എഴുതിവെച്ചത്. ഇന്നത് ഫെയ്‌സ്ബുക്കിലാണ്. കാര്യം ഇത്രയേ പറഞ്ഞുള്ളൂ. വാര്‍ത്ത എഴുതി വന്നപ്പോള്‍ ദാ കിടക്കുന്നു...

ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പൊതുശൗചാലയത്തിന്റെ ചുമരിലെഴുതുന്ന അതേ ലാഘവത്തോടെ പലതും എഴുതിവെക്കുന്നവരുണ്ടെന്നത് ഇവ ഉപയോഗിക്കുന്നവര്‍ക്കറിയാം. തുടക്കത്തില്‍ അത്തരക്കാര്‍ ഏറെയുണ്ടായിരുന്നെങ്കില്‍ പിന്നീട് ഒരു പൊതുവേദിയിലാണ് സ്വയം തുണിയുരിഞ്ഞുകാണിക്കുന്നതെന്ന് ബോധം അവര്‍ക്കൊക്കെയുണ്ടായി എന്നതു ശരിയാണ്. ആ പ്രവണത കുറഞ്ഞോ കൂടിയോ എന്നു നോക്കാനുള്ള അളവുകോള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല

ഇതെല്ലാം മറന്ന് പറഞ്ഞ കാര്യത്തിന്റെ കാതല്‍ ചോര്‍ത്തിക്കളഞ്ഞ് വിവാദത്തിനു മാത്രം വേണ്ടി രഞ്ജിത് പറഞ്ഞ ഒരു ഓഫ് ടോക്ക് എടുത്ത് ടോക്കാക്കി മാറ്റിയത് ശരിയായില്ല. ഒട്ടും ശരിയായില്ല.


സിനിമ കാശിനു കൊള്ളാത്തത് ആണെങ്കിൽ ഫേസ് ബൂക്കിലൂടെ അവർ കൂട്ടുകാരെ അറിയിക്കും

Dr. C.J. John, Medical Trust Hospital wrote on August 5, 2014

സിനിമാക്കാർ ഇനി പേടിക്കേണ്ടത് സാദാ വ്യക്തികളിലൂടെ ഉണ്ടാകുന്ന വേർഡ്‌ ബൈ സൈബെറിനെയാണ്. സിനിമ കണ്ട് കഴിഞ്ഞ് അത് കാശിനു കൊള്ളാത്തത് ആണെങ്കിൽ ഫേസ് ബൂക്കിലൂടെ അവർ കൂട്ടുകാരെ അറിയിക്കും.സിനിമ ഇറങ്ങുന്ന ദിവസം തന്നെ ഇങ്ങനെ എത്ര എത്ര പോസ്റ്റുകൾ പോകും. നല്ലതാണെങ്കിൽ അതും വരും.

സിനിമാക്കാർ ഉണ്ടാക്കുന്ന മാധ്യമ - സൈബർ പ്രചരണത്തെ പോലും വെല്ലുവിളിക്കുന്ന വിധത്തിലാണ് സാധാരണ കാഴ്ചക്കാർ മൊബൈൽ ഉപയോഗിച്ച് മുഖം നോക്കാതെ തൊടുത്തു വിടുന്ന അഭിപ്രായങ്ങൾ.ഒരു പകിട്ടും ഇല്ലാത്ത ചലച്ചിത്രങ്ങളെ മാധ്യമ പ്രചരണം വഴി കേമമെന്ന് വരുത്തി തീർക്കാൻ അടുത്ത കാലം വരെ എളുപ്പമായിരുന്നു.അത് വിശ്വസിച്ചു നമ്മൾ എത്ര സിനിമകൾ കാണാൻ എലി ഓടുന്ന സിനിമാ ശാലകളിൽ പോയിരുന്നിട്ടുണ്ട്.കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ സൈബർ സുഹൃദ് വലയത്തിലെ വ്യക്തികളുടെ അഭിപ്രായം കൂടി നോക്കും.അത് കൊണ്ട് നല്ല സിനിമ മാത്രം തെരഞ്ഞെടുത്തു കാണാൻ കഴിയുന്നു.സിനിമയുടെ ഇന്റർ നെറ്റ് പ്രചരണ തട്ടിപ്പുകളെ തിരിച്ചറിയാനും പറ്റുന്നു.തൻ കുഞ്ഞു പൊൻ കുഞ്ഞെന്ന് വിശ്വസിക്കുന്ന സിനിമാക്കാർക്ക് എല്ലാ വിമർശനവും ആസൂത്രിത കരു നീക്കങ്ങളാണ്.കൊള്ളാവുന്ന പടം പടച്ചു വിടട്ടെ.വ്യത്യാസം കാണാം.