Breaking News

Trending right now:
Description
 
Aug 28, 2014

ഉയര്‍ന്ന ഗുണമേന്മയുള്ള ഡിജിറ്റല്‍ ഫോട്ടോ ആല്‍ബം പ്രിന്റിംഗിനായി കാനന്‍ ഡ്രീംലാബോ 5000 കേരള വിപണിയില്‍

image ഇന്ത്യയിലെ ഒന്നാംകിട സംപൂര്‍ണ ഡിജിറ്റല്‍ ഇമേജിംഗ്‌ കമ്പനിയായ കാനന്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡിജിറ്റല്‍ ഫോട്ടോ പ്രിന്റിംഗിലെ സാന്നിധ്യം ശക്തമാക്കുന്നതിനായി കൊമേഴ്‌സ്യല്‍ ഇങ്ക്‌ജെറ്റ്‌ പ്രിന്ററായ ഡ്രീംലാബോ 5000 കൊച്ചിയില്‍ അവതരിപ്പിക്കുന്നു.

പരമ്പരാഗതമായ സില്‍വര്‍ ഹാലൈഡ്‌ സാങ്കേതികവിദ്യയ്‌ക്കു പകരമായി ഡ്രീംലാബോ 5000 ഫോട്ടോപ്രിന്റിംഗ്‌ രംഗത്ത്‌ മികച്ച ഗുണമേന്മയുള്ള ചിത്രങ്ങളും ഉയര്‍ന്ന ഉത്‌പാദനക്ഷമതയും ഉറപ്പുനല്‌കും. ഉയര്‍ന്ന തോതില്‍ ഫോട്ടോകള്‍ പ്രിന്റ്‌ ചെയ്യുന്നതിനു പുറമെ കുറഞ്ഞ എണ്ണത്തില്‍ പോലും പ്രിന്റ്‌-ഓണ്‍-ഡിമാന്‍ഡ്‌ സൗകര്യവും ഉള്ളതിനാല്‍ ഉയര്‍ന്ന വരുമാനം ഉറപ്പുവരുത്താന്‍ കഴിയും.

കൊച്ചിയില്‍ ആദ്യമായി പ്രീമിയം ഫോട്ടോ ലാബായ ഡ്രീംലാബോ 5000 സ്വന്തമാക്കിയത്‌ എടത്താടന്‍ ഡിജിറ്റല്‍ പ്രസാണ്‌. കാനന്റെ സാന്നിധ്യം വിപണിയില്‍ ശക്തിപ്പെടുത്തുന്നതിന്‌ ഇത്‌ വഴിയൊരുക്കും. ഇന്ത്യയിലെ 3300 കോടി രൂപയുടെ കൊമേഴ്‌സ്യല്‍ ഫോട്ടോ പ്രിന്റിംഗ്‌ വിപണി ഡിജിറ്റൈസ്‌ ചെയ്യുന്നതിന്‌ ഇത്‌ കാരണമാകും. ഇതോടെ എടത്താടന്‍ ഡിജിറ്റല്‍ പ്രസില്‍ പ്രീമിയം എച്ച്‌ഡി പ്രിന്റുകള്‍ ലഭ്യമായിത്തുടങ്ങും.

മികച്ച ഗുണമേന്മയുള്ള ഇമേജിംഗ്‌ ഉത്‌പന്നങ്ങള്‍ കാനന്‍ അവതരിപ്പിക്കുന്നുണ്ട്‌. അമച്വര്‍, പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായുള്ള ഡിജിറ്റല്‍ കാമറകള്‍ മുതല്‍ വീടുകളില്‍ മികച്ച ഫോട്ടോ പ്രിന്റുകള്‍ എടുക്കാവുന്ന പ്രിന്ററുകള്‍ വരെ കാനന്‍ അവതരിപ്പിക്കുന്നു. സംരംഭകസ്ഥാപനങ്ങളുടെ എല്ലാവിധ ഡോക്യുമെന്റ്‌ മാനേജ്‌മെന്റ്‌ സൊല്യൂഷനുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ മള്‍ട്ടിഫംഗ്‌ഷന്‍ പ്രിന്ററുകളും ഇതില്‍ ഉള്‍പ്പെടും. ഇതിനു പുറമെ ഇന്‍ഡസ്‌ട്രി പ്രഫഷണലുകള്‍ക്കായി ഉയര്‍ന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന പ്രഫഷണല്‍ മോഡല്‍ ഫോട്ടോ പ്രിന്ററുകള്‍, ലാര്‍ജ്‌ ഫോര്‍മാറ്റ്‌ പ്രിന്ററുകള്‍, ഡിജിറ്റല്‍ പ്രിന്റിംഗ്‌ പ്രസുകള്‍ എന്നിവയും കാനന്‍ വിപണിയിലെത്തിക്കുന്നു.

ഡ്രീംലാബോ 5000-ല്‍ പുതിയതായി വികസിപ്പിച്ച ഹൈഡെന്‍സിറ്റി പ്രിന്റ്‌ ഹെഡാണുള്ളത്‌. 300 എംഎം വൈഡ്‌ പ്രിന്റ്‌ ലഭ്യമാക്കാന്‍ ഇതിനു കഴിയും. കാനന്റെ ഫുള്‍-ഫോട്ടോലിത്തോഗ്രഫി ഇങ്ക്‌ജെറ്റ്‌ നോസില്‍ എന്‍ജിനീയറിംഗ്‌ (ഫൈന്‍) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉയര്‍ന്ന ഗുണമേന്മയുള്ള ഫോട്ടോകളും ടെക്‌്‌സ്‌റ്റും പ്രിന്റ്‌ ചെയ്യാനാകും. മികച്ച ഗുണമേന്മയുള്ള ഫോട്ടോ ആല്‍ബങ്ങള്‍, ഫോട്ടോ ബുക്‌സ്‌, ഫോട്ടോ കലണ്ടറുകള്‍, ഫോട്ടോ കൊളാഷുകള്‍, ബെസ്‌പോക്ക്‌ ബ്രോഷറുകള്‍ തുടങ്ങിയവയും ഗുണമേന്മയോടെ പ്രിന്റ്‌ ചെയ്യാം.

വൈഡ്‌ പ്രിന്റ്‌ ഹെഡ്‌ ആയതിനാല്‍ ഹൈ-സ്‌പീഡ്‌ വണ്‍ പാസ്‌ പ്രിന്റിംഗ്‌ വഴി പ്രിന്റിംഗ്‌ പേപ്പര്‍ ഒരു പ്രാവശ്യം മാത്രം കടന്നുപോകുമ്പോള്‍ തന്നെ ഗുണമേന്മയുള്ള പ്രിന്റ്‌ ലഭ്യമാകും. ഓട്ടോമാറ്റിക്‌ ഡബിള്‍ സൈഡഡ്‌ പ്രിന്റിംഗ്‌ സൗകര്യവും ഡ്രീംലാബോ 5000-ല്‍ ഉണ്ട്‌. ഒരു മണിക്കൂറില്‍ എ4 വലിപ്പത്തിലുള്ള ആയിരം പേജുകളും 4x6 ഇഞ്ച്‌ വലിപ്പത്തിലുള്ള 2300 പേജുകളും പ്രിന്റ്‌ ചെയ്യാന്‍ ഡ്രീംലാബോ 5000-നു കഴിയും. പേപ്പര്‍, ഇങ്ക്‌ ടാങ്ക്‌ എന്നിവ പ്രിന്റിംഗിനിടയില്‍ മാറ്റിവയ്‌ക്കാന്‍ കഴിയുന്നതിനാല്‍ ഉയര്‍ന്ന ഉത്‌പാദനക്ഷമതയുണ്ട്‌. കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നതിനും കഴിയും.

ഏഴ്‌ നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇങ്ക്‌ സംവിധാനമായതിനാല്‍ മെച്ചപ്പെട്ട ഗ്രഡേഷനോടു കൂടിയ പ്രിന്റുകളാണ്‌ ഡ്രീംലാബോ 5000-ല്‍ നിന്നു ലഭിക്കുന്നത്‌. പരമ്പരാഗത സില്‍വര്‍ ഹാലൈഡ്‌ സാങ്കേതികവിദ്യയെ കവച്ചുവയ്‌ക്കുന്ന നിറവിന്യാസമാണ്‌ ഡ്രീംലാബോയില്‍നിന്നുള്ള പ്രിന്റുകള്‍ക്കു ലഭിക്കുക.