Breaking News

Trending right now:
Description
 
Aug 28, 2014

കേരളത്തിൽ അക്കാദമിക് സിറ്റി ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം

Johnson Punchakkonam
image

അക്കാദമിക് രംഗത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ ലോകത്ത് പലയിലടത്തും പ്രവര്‍ത്തിക്കുന്ന അക്കാദമിക് സിറ്റികളുടെ മാതൃകയില്‍ സംസ്ഥാത്ത് ഒരു അക്കാദമിക് സിറ്റി സ്ഥാപിക്കുകയാണ് ലക്ഷ്യം. വിജയകരമായി നടത്തപ്പെടുന്ന ദുബായ് അക്കാദമിക് സിറ്റി സന്ദര്‍ശിച്ച്, സമാനമായ രീതിയില്‍ അക്കാദമിക് സിറ്റി സ്ഥാപിക്കുന്നതിന് കരട് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം, ആസൂത്രണ ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ എന്നിവരെ ചുമതലപ്പെടുത്തി. അവര്‍ 2012 ഡിസംബര്‍ 4-6 തീയതികളില്‍ അവിടം സന്ദര്‍ശിച്ചു.

അന്തര്‍ദേശീയ നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ് ദുബായ് അക്കാദമിക് സിറ്റി. 137 രാജ്യങ്ങളില്‍ നിന്നുള്ള 43,000 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 400 ഉന്നതവിദ്യാഭ്യാസ പ്രോഗ്രാമുകള്‍ ഉണ്ട്. 180 ലക്ഷം ചതുരശ്രയടി കെട്ടിടത്തില്‍ ഏറ്റവും ആധുനിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. യുഎഇയില്‍ വിജ്ഞാാധിഷ്ഠിത സമ്പദ്ഘട നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു.
ദുബായ് അക്കാദമിക് സിറ്റിയുടെ മാതൃകയില്‍ കേരളത്തില്‍ അക്കാദമിക് സിറ്റി രൂപീകരിക്കണമെന്ന ശിപാര്‍ശ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.
സ്ഥലങ്ങള്‍
കോഴിക്കോട് സര്‍വകലാശാലയില്‍ ലഭ്യമായ സ്ഥലം, കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിന് സമീപം, തിരുവന്തപുരം നോളജ് സിറ്റിയുടെ സമീപം.
ഘടന
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അക്കാദമിക് സിറ്റി റഗുലേറ്ററി അഥോറിറ്റി (എസിആര്‍എ)യും സിയാല്‍ മോഡലില്‍ ഇന്റര്‍ാഷണല്‍ സിറ്റി ഓഫ് കേരള ലിമിറ്റഡ് എന്ന പബ്ളിക് ലിമിറ്റഡ് കമ്പനിയും ഉണ്ടാകും. കമ്പനിയില്‍ കേരള സര്‍ക്കാറിന് 26% ഓഹരിവിഹിതം ഉണ്ടാകും. എസിആര്‍എയില്‍ ഏഴ് വിദഗ്ധരെ ഉള്‍പ്പെടുത്തും. ചെയര്‍മാന്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണന്‍ ആയിരിക്കും. കൂടാതെ ഒരു അന്തര്‍ദേശീയ അക്കാദമിക് ഉപദേശക സമിതി രൂപീകരിക്കുന്നതാണ്. അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെ ഇതില്‍ ഉള്‍പ്പെടുത്തും.
എല്ലാ വര്‍ഷവും ആഗോള വിദ്യാഭ്യാസ മീറ്റ് സംഘടിപ്പിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. ടൂറിസവും വ്യവസായവും പ്രചരിപ്പിക്കാന്‍ വിനോദസഞ്ചാരമേളകളും റോഡ് ഷോകളും നടത്തുന്ന മാതൃകയില്‍ അക്കാദമിക് സിറ്റിക്കും ആഗോളതലത്തില്‍ പ്രചാരണം നല്കണം.