Breaking News

Trending right now:
Description
 
Aug 28, 2014

മിസ്‌ ഇന്ത്യ എയ്‌ഞ്ചല ഗൊരാഫിക്ക്‌ മലയാളസിനിമയില്‍ ഓഫര്‍

image മലയാള സിനിമയില്‍നിന്ന്‌ ഓഫറുകള്‍ ലഭിച്ചതായി വാഷിംഗ്‌ടണ്‍ സ്റ്റേറ്റിലെ മിസ്‌ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട എയ്‌ഞ്ചല ഗൊരാഫി മാധ്യമങ്ങളെ അറിയിച്ചു. കോട്ടയം പ്രസ്‌ ക്ലബിലെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എയ്‌ഞ്ചല കോട്ടയം സ്വദേശിനി ഏയ്‌ഞ്ചല ഗൊരാഫി. ഇന്ത്യന്‍ സുന്ദരിമാരുടെ മത്സരത്തില്‍ ഉത്തരേന്ത്യയിലെ പെണ്‍കുട്ടികളെ പിന്തള്ളിയാണ്‌ സുന്ദരിപ്പട്ടം കരസ്ഥമാക്കിയത്‌. നാല്‌ മലയാളം സിനിമയില്‍നിന്നു ഓഫര്‍ വന്നെങ്കിലും കഥ കേട്ടശേഷവും പഠനത്തിനു ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കില്ലെന്ന്‌ ഉറപ്പു വരുത്തിയശേഷവുമേ സിനിമയില്‍ അഭിനയിക്കുവെന്നും ഏയ്‌ഞ്ചല പറഞ്ഞു. ഡിസംബറില്‍ ന്യൂജഴ്‌സിയില്‍ നടക്കുന്ന മിസ്‌ യുഎസ്‌ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്‌ ഏയ്‌ഞ്ചല. ജനിച്ചുവളര്‍ന്നത്‌ അമേരിക്കയിലാണെങ്കിലും മലയാളം നന്നായി സംസാരിക്കുന്ന ഏയ്‌ഞ്ചല, മത്സരത്തിലും മലയാളത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ഭരതനാട്യത്തിലും കരാട്ടെയിലും കുങ്‌ഫുവിലും പരിശീലനം നേടിയിട്ടുണ്ട്‌. ഹോസ്‌പിറ്റാലിറ്റി അഡ്‌മിനിസ്‌ട്രേഷന്‍ പഠനത്തിനൊപ്പമാണ്‌ സൗന്ദര്യമത്സരത്തില്‍ ഏയ്‌ഞ്ചല കഴിവു തെളിയിച്ചത്‌. മൂലേടം സ്രാമ്പിക്കല്‍ സുരേഷ്‌ - ലത ദമ്പതികളുടെ മകളാണ്‌.